പ്ര​വേ​ശ​നോ​ത്സ​വം: പേ​രാ​​മ്പ്ര​യി​ൽ നി​പ വി​ല്ല​നാ​വാ​തി​രി​ക്കാ​ൻ കൂ​ട്ടാ​യ​ശ്ര​മം

പേരാമ്പ്ര: പ്രവേശനോത്സവത്തിൽ നിപ വില്ലനാവാതിരിക്കാൻ കൂട്ടായ ശ്രമം. നിപ വൈറസ് ബാധയേറ്റ് നാലുപേർ മരിച്ച സൂപ്പിക്കട ഉൾപ്പെടുന്ന പ്രദേശത്തുള്ള ചങ്ങരോത്ത് എം.യു.പി സ്കൂൾ ഉൾപ്പെട്ട പ്രദേശത്താണ് പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിശ്രമം. മുഴുവൻ വിദ്യാർഥികളെയും ക്ലാസ് മുറികളിലെത്തിക്കാനായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പിന്തുണയുമായുണ്ട്. പ്രവേശനം നേടിയ ഒരു കുട്ടിപോലും ക്ലാസ് മുറിയിൽ എത്താതിരിക്കരുതെന്ന നിശ്ചയദാർഢ്യവുമായാണ് അധ്യാപകരും നാട്ടുകാരും രംഗത്തുള്ളത്. സ്കൂളും പരിസരവും ശുചീകരിച്ചു. ആരോഗ്യ വകുപ്പ് അധികൃതരെത്തി കിണർ പരിശോധിച്ചു. നിപ കാരണം മരണം സംഭവിച്ച ചെറുവണ്ണൂർ, ചെമ്പനോട, കൂരാച്ചുണ്ട്, പൂനത്ത്, തിരുവോട് പ്രദേശങ്ങളിലുള്ള സ്കൂളുകളും പ്രവേശനോത്സവത്തിന് ഒരുങ്ങി. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ 44 എൽ.പി സ്കൂളും 19 യു.പി സ്കൂളുമാണുള്ളത്. 12 ഹൈസ്കൂളും ഏഴ് ഹയർ സെക്കൻഡറിയും ഒരു വി.എച്ച്.എസ്.സിയും ഉണ്ട്. എല്ലാ സ്കൂളുകളിലും ആരോഗ്യ വകുപ്പ് സന്ദർശനം നടത്തി. കിണർ വെള്ളം, ശുചിമുറി, അടുക്കള, സ്റ്റോർ റൂം എന്നിവ പരിശോധിച്ച് ശുചിത്വ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.