കാ​ല​വ​ർ​ഷം: കൃ​ഷി ന​ശി​ച്ചു

കോഴിക്കോട്: കാലവർഷത്തിന് അൽപം ശക്തി കുറഞ്ഞെങ്കിലും കെടുതികൾക്ക് അറുതിയില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മൂന്നു ദിവസംകൊണ്ട് ജില്ലക്കുണ്ടായത്. കാറ്റിലും മഴയിലും ജില്ലയിലിതുവരെ 47.43 ഹെക്ടറിലെ കൃഷി നശിച്ചു. വിവിധയിടങ്ങളിലായി 210 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. പത്തിലേറെ കെട്ടിടങ്ങൾക്കും കേടുപാടുണ്ട്. നൂറിലേറെ വീട്ടുകാർ വെള്ളം കയറിയതി​െൻറ ദുരിതമനുഭവിക്കുകയാണ്. വാഴകൃഷിയാണ് നശിച്ചവയിലേറെയും. മാവൂർ പഞ്ചായത്തിൽ മാവൂർ പാടം, കൽപ്പള്ളി ആയംകുളം, കണ്ണിപറമ്പ് മേഖലയിൽ മാത്രം 11,000 വാഴകളാണ് നശിച്ചത്. ചേന്ദമംഗലൂർ, പുൽപറമ്പ്, ആനയാംകുന്ന്, വടകര പഴങ്കാവ്, പാലോളിപാലം, മണിയൂർ, പുതുപ്പണം, ചേളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലും കൃഷിനാശം വ്യാപകമാണ്. നഗരത്തിൽ ഗുജറാത്തി സ്ട്രീറ്റിനടുത്ത് പഴയ ഇരുനില ഒാടിട്ട കെട്ടിടത്തി​െൻറ ഒരുഭാഗം പൂർണമായും തിങ്കളാഴ്ച നിലംപൊത്തി. ഇരുവഴിഞ്ഞിയടക്കം പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട് നഗരത്തിലടക്കം റോഡിലെ വെള്ളം ഒഴിഞ്ഞെങ്കിലും ഒലിച്ചുവന്ന ഖരമാലിന്യം കാരണം കാൽനടക്കാരുൾപ്പെടെ ദുരിതത്തിലാണ്. മരം കടപുഴകിയും കാറ്റിലുമായി 350 ഇലക്ട്രിക‌് പോസ‌്റ്റുകളും 60 ഹൈടെൻഷൻ പോസ‌്റ്റുകളും നിലംപൊത്തി. അത്തോളി, ഉണ്ണികുളം, മാവൂർ, കൊടുവള്ളി, കക്കോടി, മുക്കം എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഇതിൽ ചിലയിടങ്ങളിൽ തിങ്കളാഴ്ചയോടെ പുനഃസ്ഥാപിച്ചു. മറ്റിടങ്ങിൽ പണി പുരോഗമിക്കുകയാണ്. ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകളുടെ പ്രവർത്തനവും പലഭാഗത്തും തകരാറിലായിട്ടുണ്ട്. ശക്തമായ തിരമാല വീശുന്നതിനാൽ തീരവാസികളും ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.