കാറ്റ്​: ഇ​രു​നി​ല കെ​ട്ടി​ട​ത്തി​െൻറ ഒ​രു​ഭാ​ഗം നി​ലം​പൊ​ത്തി

കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റിൽ ഇരുനില കെട്ടിടത്തി​െൻറ ഒരു ഭാഗം നിലംപൊത്തി. മഠത്തിൽ പാണ്ടികശാലയിലെ ആൾത്താമസമുള്ള െകട്ടിടത്തി​െൻറ ഒരുഭാഗമാണ് ശക്തമായ മഴയിലും കാറ്റിലും നിലംപൊത്തിയത്. തിങ്കളാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. ആളപായമില്ല. കൊയിലാണ്ടി സ്വദേശി ഹാഷിമിേൻറതാണ് കെട്ടിടം. പഴയ ഒാടിട്ട െകട്ടിടത്തിൽ നാലു കുടുംബങ്ങൾ താമസിക്കുകയും റേഷൻ കട പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ആൾ താമസമില്ലാത്ത ഭാഗത്തെ ഒാടും ചുമരുമാണ് അപ്പാടെ തകർന്നുവീണത്. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തി​െൻറ ഇൗ ഭാഗത്ത് അറ്റകുറ്റപ്പണിയൊന്നും നടത്തിയിരുന്നില്ല എന്ന് പരിസരവാസികൾ പറഞ്ഞു. തകർന്നുവീണ ഭാഗത്തി​െൻറ അടിയിൽ കൂടിയാണ് റേഷൻ കടയിലേക്ക് ആളുകൾ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത്. 400ലേറെ കാർഡുടമകളാണ് ഇവിടെയുള്ളത്. റേഷൻ കട തുറക്കുന്നതിന് മുമ്പാണ് അപകടം ഉണ്ടായത് എന്നതിനാലാണ് ആളുകൾക്ക് പരിക്കേൽക്കാതിരുന്നത്. ടൗൺ പൊലീസും ബീച്ച് ഫയർഫോഴ്സും സ്ഥലത്തെത്തി. കാലപ്പഴക്കം കാരണമാണ് കെട്ടിടം നിലംപൊത്തിയതെന്നും അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ ഉടമയോട് നിർദേശിച്ചിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ച നഗരം വില്ലേജ് ഒാഫിസർ ഒ. ഉമാകാന്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.