മണ്ണിടിഞ്ഞ്​ നിർമാണത്തിലിരിക്കുന്ന വീടി​െൻറ പിൻഭാഗം തകർന്നു

മൂപ്പൈനാട്: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ജയ്ഹിന്ദ് പട്ടികവർഗ കോളനിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടി​െൻറ പിൻഭാഗം മണ്ണിടിഞ്ഞു വീണ് തകർന്നു. പുറംഭിത്തി, ജനലുകൾ, കക്കൂസ് എന്നിവയാണ് തകർന്നത്. കോളനിയിലെ ശങ്കരൻ-ശോഭ ദമ്പതികളുടെ വീടിനു മേലെയാണ് മണ്ണിടിഞ്ഞു വീണത്. ഐ.എ.വൈ പദ്ധതിയിലുൾപ്പെട്ടിരുന്നതും പണി പൂർത്തീകരിക്കപ്പെടാത്തതുമായ വീട് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ചു വരുമ്പോഴാണ് ദുരന്തം. വീട്ടിൽ താമസം തുടങ്ങിയിട്ടില്ല. മേയ് മാസം പകുതിയോടടുത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷണ്മുഖൻ വീടി​െൻറ താക്കോൽദാനം നിർവഹിച്ചിരുന്നു. ഇനി വീടി​െൻറ പിൻവശത്ത് പുതിയ കോൺക്രീറ്റ് പില്ലർ നിർമിക്കുകയും പുതിയ ഭിത്തികെട്ടുകയും വേണം. വീടിന് അനുവദിച്ച 5,30,000 രൂപയിൽ ഒരു ലക്ഷത്തിനടുത്ത് തുക അവസാന ഗഡു മാത്രമേ ഇനി കിട്ടാനുള്ളൂ. പണികൾ പൂർത്തീകരിക്കാൻ ബാക്കിയുണ്ട്. തൊട്ടടുത്തുള്ള മണി-ഗീത ദമ്പതികളുടെ വീടി​െൻറ പിൻഭാഗത്തും ഇതേപോലെ മണ്ണിടിഞ്ഞുവീണ് കിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മണ്ണ് നീക്കം ചെയ്യേണ്ട അവസ്ഥയിലാണ് ഈ രണ്ട് ആദിവാസി കുടുംബങ്ങളും. TUEWDL24 മൂപ്പൈനാട് ജയ്ഹിന്ദ് കോളനിയിലെ ശങ്കരൻ-ശോഭ ദമ്പതികളുടെ നിർമാണത്തിലിരിക്കുന്ന വീടി​െൻറ പിൻഭാഗം മണ്ണിടിഞ്ഞ് വീണ് തകർന്ന നിലയിൽ മഴയിൽ വീടി​െൻറ മതിലിടിഞ്ഞു ലക്കിടി: കനത്ത മഴയെ തുടർന്ന് ലക്കിടി സ്‌കൂളി​െൻറ പിറകുവശത്തുള്ള ലാസറി​െൻറ വീടി​െൻറ മതിലിടിഞ്ഞു റോഡിലേക്ക് വീണു. ഇതുകാരണം ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മതിലിടിഞ്ഞുവീണത്. ഈ സമയം സ്‌കൂളിലേക്ക് പോകുന്ന നിരവധി കുട്ടികൾ റോഡിലുണ്ടായിരുന്നു. മതിലിനടിയിൽപെട്ടു ഒരു മോട്ടോർബൈക്കും തകർന്നു. ഓറിയൻറൽ കോളജിലെ വിദ്യാർഥികളാണ് ഈ വീട്ടിൽ വാടകക്ക് താമസിക്കുന്നത്. TUEWDL25 ലക്കിടി സ്‌കൂളി​െൻറ പിറകുവശത്തുള്ള വീടി​െൻറ മതിൽ തകർന്ന നിലയിൽ ശക്തമായ കാറ്റിൽ വാഴകൃഷി നശിച്ചു സുല്‍ത്താന്‍ ബത്തേരി: ശക്തമായ കാറ്റിലും കനത്ത മഴയിലും കര്‍ഷക​െൻറ വാഴകൃഷി നശിച്ചു. താഴത്തൂര്‍ കണ്ണാംപറമ്പില്‍ കുര്യാക്കോസി​െൻറ നാനൂറോളം കുലച്ചതും അല്ലാത്തതുമായ നേന്ത്രവാഴകളാണ് കാറ്റത്ത് നിലംപതിച്ചത്. ഗ്രാമീണ ബാങ്കില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ വായ്പയെടുത്താണ് ഇദ്ദേഹം വാഴകൃഷിയിറക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് കുലച്ച വാഴകൾ കടപുഴകിയത്. വാഴകള്‍ നശിച്ചതോടെ വന്‍സാമ്പത്തിക ബാധ്യതയിലാണ് കുര്യാക്കോസ്. വീശിയടിച്ച കാറ്റില്‍ നിലംപതിച്ച വാഴകള്‍ അധികവും മൂപ്പെത്താത്തതാണ്. ശക്തമായ മഴയെതുടര്‍ന്ന് പ്രദേശത്തുണ്ടായ മഴവെള്ളപ്പാച്ചിലില്‍ വാഴകള്‍ കടപുഴകിവീഴുകയാണ് ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷംമുമ്പും കുര്യക്കോസി​െൻറ വാഴകള്‍ കാറ്റില്‍ നശിച്ചിരുന്നു. അതി​െൻറ നഷ്ടപരിഹാരതുക ഇതുവരെ ലഭിച്ചിട്ടില്ല. മഴക്കെടുതി കാരണം കൃഷികള്‍ നശിക്കുന്ന കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരത്തുക ലഭിക്കാത്തത് തിരിച്ചടിയാവുന്നു. കൃഷിനാശമുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലെത്തത്തി കൃഷിനാശം വിലയിരുത്തി മതിയായ നഷ്ടപരിഹാരം കര്‍ഷകന് ഉടൻ ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. മാനന്തവാടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ നേന്ത്രവാഴ കൃഷി നിലംപൊത്തി. മാനന്തവാടി നഗരസഭയിലെ ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി പാട്ടത്തിനെടുത്ത വയലിലെ 250ഒാളം കുലച്ച വാഴകളാണ് നശിച്ചത്. ഇതിൽ പകുതിയും പാതി മൂപ്പെത്തിയിട്ടേയുള്ളൂ. എണ്ണൂറോളം വാഴകളാണ് ഉണ്ടായിരുന്നത്. കൃഷി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. TUEWDL3 മാനന്തവാടി ഒഴക്കോടിയിൽ കാറ്റിൽ നിലംപൊത്തിയ വാഴകൾ TUEWDL12 കുര്യാക്കോസി​െൻറ വാഴകള്‍ കാറ്റില്‍ നിലംപൊത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.