ചർമാടി ചുരത്തിൽ ഒമ്പതിടത്ത്​ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴ: ബാഗമണ്ഡല, തലക്കാവേരി യാത്ര ഒഴിവാക്കണമെന്ന് തീർഥാടകർക്ക് നിർദേശം ബംഗളൂരു: കനത്തമഴയിൽ മധ്യ-തീര കർണാടക മേഖലകളിൽ കനത്ത നാശനഷ്ടം. ചിക്കമഗളൂരു ജില്ലയിലെ ദേശീയപാത 234ൽ ചർമാടി ചുരത്തിൽ ഒമ്പതിടത്ത് മണ്ണിടിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി ചുരത്തിൽ പല ഭാഗങ്ങളിലായി വാഹനങ്ങൾ കുടുങ്ങി. വാഹനങ്ങൾ കടത്തിവിടാൻ ചൊവ്വാഴ്ച രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്. ചുരത്തിലെ ഗതാഗതം ഒറ്റവരിയായി പുനഃസ്ഥാപിച്ചിട്ടുണ്ട്. മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി. ഗതാഗതം പൂർവസ്ഥിതിയിലാവാൻ ഒരു ദിവസംകൂടിയെടുക്കുമെന്ന് ചിക്കമഗളൂരു എസ്.പി പറഞ്ഞു. ബംഗളൂരു- മംഗളൂരു ഹൈവേയിലെ ഷിരദി ചുരത്തിൽ (േദശീയപാത 75) റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മിക്ക വാഹനങ്ങളും ചർമാടി ചുരത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ചർമാടി ചുരത്തിൽ മണ്ണിടിഞ്ഞതോടെ വാഹനങ്ങൾ ഗൊട്ടികരെ- കാലസ- കർക്കരെ വഴിയും മടിക്കേരി- സുള്ള്യ- പുട്ടൂർ വഴിയും തിരിച്ചുവിട്ടു. മണ്ണിടിഞ്ഞ് മേഖലയിലൂടെയുള്ള റെയിൽ ഗതാഗതവും നിലച്ചു. ചില ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ത്രിവേണി സംഗമമായ ബാഗമണ്ഡലയിലും കാവേരി ഉദ്ഭവസ്ഥാനമായ തലക്കാവേരിയിലും സന്ദർശനം ഒഴിവാക്കാൻ തീർഥാടകരോട് കുടക് ജില്ലാ ഭരണകൂടം നിർദേശിച്ചു. ശിവമൊഗ്ഗയിലെ ജോഗ്, കുടകിലെ അബി, ഇരുപ്പ്, ചെലവറ, മല്ലള്ളി വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നതിനാൽ വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിലും കുടക് മേഖലയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി​െൻറ പ്രവചനം. കുടകിന് പുറമെ ഹാസൻ, ചിക്കമഗളൂരു, ദക്ഷിണ കന്നട, ഉഡുപ്പി, ബെളഗാവി, ധാർവാഡ്, കൊപ്പാൽ ജില്ലകളിലാണ് കഴിഞ്ഞദിവസങ്ങളിൽ ശക്തിയായ മഴയും കാറ്റും അനുഭവപ്പെട്ടത്. ചെക്ക് ഡാമുകളും നദികളും നിറഞ്ഞൊഴുകുകയാണ്. പ്രധാന നദിയായ കാവേരിയിലും വയനാട്ടിൽനിന്നുള്ള കബനിയിലും ജലനിരപ്പുയർന്നു. ഹാസൻ സകലേഷ്പൂരിലെ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ബെളഗാവിയിൽ കുത്തൊഴുക്കിൽ പാലം ഒലിച്ചുപോയി. അഞ്ചുമാസം മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ് അപകടത്തിൽപെട്ടത്. attn.. wyd, knr, clt
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.