വൈത്തിരി: അനധികൃത മണ്ണെടുപ്പിനെ തുടർന്ന് അപകടാവസ്ഥയിലായ ലക്കിടിവളവിൽ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങളും വലിയ കല്ലുകളും റോഡിലേക്കിടിഞ്ഞു വീണതോടെ ദേശീയപാതയിലൂടെയുള്ള സഞ്ചാരം അപകടഭീഷണിയുയർത്തുന്നതായി. ചൊവ്വാഴ്ച രാവിലെ നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് കടന്നുപോയ ഉടനെയാണ് മരവും വലിയ കല്ലുകളും ഇടിഞ്ഞുവീണത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയ ദുരന്തം തെന്നിമാറിയത്. ദേശീയപാത അധികൃതരും പൊലീസും പഞ്ചായത്തും സംഭവത്തെ നിസ്സാരവത്കരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. താഴെ നിന്നും കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയാലേ മണ്ണിടിച്ചിൽ നിൽക്കുകയുള്ളൂ. ഇതിനിടെ, അനധികൃത മണ്ണെടുപ്പിനെതിരെ വൈത്തിരി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന വാദവുമായി പി.ഡബ്ല്യു.ഡി അധികൃതർ രംഗത്തെത്തി. മണ്ണ് കടത്തിയ വാഹനങ്ങളുടെ വിവരങ്ങളടക്കം ജില്ല പൊലീസ് ചീഫ്, കൽപറ്റ ഡിവൈ.എസ്.പി എന്നിവർക്ക് ചൊവ്വാഴ്ച പരാതി നൽകിയതായി അവർ അറിയിച്ചു. TUEWDL29 ലക്കിടിവളവിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് മുകളില്‍ മരം വീണു; യുവാവിന് ഗുരുതര പരിക്ക് കൽപറ്റ: ഓടിക്കൊണ്ടിരുന്ന ജീപ്പിന് മുകളില്‍ മരശിഖരം ഒടിഞ്ഞുവീണ് യുവാവിന് ഗുരുതര പരിക്ക്. മുട്ടില്‍ മാണ്ടാട് റോഡിലെ അല്ലിപ്ര മമ്മൂട്ടിയുടെ മകന്‍ നിസാർ(27)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോെട ഉദ്ബൂര്‍ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. കര്‍ണാടകയില്‍ ഇഞ്ചി കൃഷി നടത്തുന്ന സ്ഥലത്തുനിന്നും വരുകയായിരുന്നു. നിസാര്‍ ഒാടിച്ചിരുന്ന ജീപ്പിന് മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു. നിസാറിെൻറ തലക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഗുരുതര പരിക്കേറ്റ നിസാറിനെ അപകടസ്ഥലത്തെത്തിയ കര്‍ണാടക വനപാലകർ ആശുപത്രിയിലെത്തിച്ചു. ആദ്യം എച്ച്.ഡി കോട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം മൈസൂരു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നിസാറിെൻറ മാതൃസഹോദരന്‍ അസൈെൻറ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. TUEWDL27 TUEWDL28 മരശിഖരം ഒടിഞ്ഞുവീണ് തകർന്ന ജീപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.