ബംഗളൂരു: വയനാട്ടിലും കുടക് മേഖലയിലും കനത്ത മഴ ലഭിച്ചതോടെ കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. കാവേരിയിൽ സ്ഥിതി ചെയ്യുന്ന കുടക് സോമവാർപേട്ടിലെ ഹാരംഗി അണക്കെട്ട് ജലനിരപ്പുയർന്നതോടെ തുറന്നുവിട്ടു. കെ.ആർ.എസ് അണക്കെട്ടിലെ ജലനിരപ്പ് 79.5 അടിയായി ഉയർന്നു. മേയ് മാസത്തെ നിരപ്പിനെക്കാളും 13 അടി കൂടുതൽ ജലമാണ് സംഭരണിയിലുള്ളത്. 124.8 ആണ് സംഭരണശേഷി. കഴിഞ്ഞവർഷം ഇതേ സമയത്ത് 67.63 അടി വെള്ളമായിരുന്നു അണക്കെട്ടിലുണ്ടായിരുന്നത്. 2,284 അടി ശേഷിയുള്ള കബനി അണക്കെട്ടിൽ 2265.72 അടി ജലമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.