കോഴിക്കോട്: സൗകര്യങ്ങൾ കൂടിയെങ്കിലും എയ്ഡഡിൽനിന്ന് സർക്കാർ സ്കൂൾ പദവിയിേലക്ക് മാറിയ പാലാട്ട് സ്കൂളിൽ കുട്ടികൾ കുറവ്. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിലായി ഇത്തവണ പത്തു വിദ്യാർഥികൾ മാത്രമാണ് പഠിക്കാനെത്തിയത്. അഞ്ചാം ക്ലാസിൽ നാലും ആറിൽ രണ്ടും ഏഴാം ക്ലാസിൽ നാലും വിദ്യാർഥികളാണ് പുതിയ അധ്യയന വർഷം സ്കൂളിലെത്തിയത്. സർക്കാർ ഏറ്റെടുത്ത ആവേശം കുട്ടികളെ സ്കൂളിെലത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷം 13 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കഴിഞ്ഞ വർഷം കുട്ടികൾക്ക് സ്വന്തം വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്താനായിരുന്നില്ല. അന്ന് എസ്.എസ്.എയുെട തിരുവണ്ണൂർ ബ്ലോക്ക് റിസോഴ്സ് സെൻററിലായിരുന്നു സ്കൂൾ ആരംഭദിനം കൊണ്ടാടിയത്. എന്നാൽ, സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മാനേജരിൽനിന്ന് സർക്കാർ ഏറ്റെടുത്ത ഇൗ കൊച്ചുവിദ്യാലയത്തിൽ കുട്ടികൾ കുറവാണെങ്കിലും പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസിെൻറ ചുമതല വഹിക്കുന്ന പി. വിജയലക്ഷ്മിയുടെ വകയായി പ്രവേശനോത്സവ ദിനത്തിൽ വിദ്യാർഥികൾക്ക് പുസ്തകങ്ങളും പേനയും പെൻസിലും വിതരണം ചെയ്തു. അധ്യാപകരായ അനിൽ കുമാർ, മായ, പി.ടി.എ പ്രസിഡൻറ് ദാസൻ, മുൻ പി.ടി.എ പ്രസിഡൻറ് ബഷീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോർപറേഷൻ കൗൺസിലർ നമ്പിടി നാരായണനും ഉച്ചക്കുശേഷം വിശേഷങ്ങൾ അന്വേഷിച്ചെത്തി. പഴയ കെട്ടിടത്തിലാണ് അധ്യയനം തുടങ്ങിയതെങ്കിലും പുത്തൻ കെട്ടിടത്തിലേക്ക് സ്കൂളിെൻറ പ്രവർത്തനം ഉടൻ മാറ്റും. ടൈൽസ് പാകാനും ജനലും വാതിലും ഉറപ്പിക്കാനുമുള്ള ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. എം.കെ. മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് കെട്ടിടനിർമാണത്തിന് തുക അനുവദിച്ചത്. വൈദ്യുതീകരണത്തിനായി കോർപറേഷെൻറ ഫണ്ട് ഉപയോഗിക്കും. ചുറ്റുമതിലും കിണറും കൂടിയായാൽ മികച്ച സൗകര്യങ്ങളുള്ള സ്കൂളായി പാലാട്ട് മാറും. പാലാട്ട് സ്കൂളിന് മുമ്പ് സർക്കാർ ഏറ്റെടുത്ത മലാപ്പറമ്പ് സ്കൂളിൽ നഴ്സറി ക്ലാസിലടക്കം115 കുട്ടികളുണ്ട്. ഒന്നാം ക്ലാസിൽ 12 കുട്ടികൾ ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.