കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക പട്ടിക സമർപ്പിക്കാത്ത കോളജുകളുടെ ബിരുദ ഏകജാലക സംവിധാനത്തിലെ വിലക്ക് നീക്കി. 87 കോളജുകളെയായിരുന്നു വിലക്കിയത്. തുടർന്ന് പട്ടിക അപ്ലോഡ് ചെയ്ത കോളജുകൾക്ക് ഏകജാലക സംവിധാനം തുറന്നുകൊടുത്തിരുന്നു. 50ഓളം കോളജുകൾ അധ്യാപക പട്ടിക സമർപ്പിച്ചില്ല. എന്നാൽ, ബിരുദ ഏകജാലകത്തിെൻറ ഒന്നാം അലോട്ട്മെൻറ് പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങിയതിനാൽ ഇവർക്ക് താൽക്കാലിക ഇളവ് നൽകുകയായിരുന്നു. അനുസരണക്കേട് കാട്ടിയ കോളജുകൾക്കെതിരായ ശിക്ഷ പിന്നീട് തീരുമാനിക്കും. ഇത്തരം കോളജുകളെ ട്രയൽ അലോട്ട്മെൻറിൽനിന്ന് മാറ്റിയെങ്കിലും നടപടി വിദ്യാർഥികളെ ബാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.