നക്ഷത്ര ആമകളെ കടത്തിയ അഞ്ചംഗസംഘം അറസ്​റ്റിൽ

കോഴിക്കോട്: നക്ഷത്ര ആമകളുമായി അഞ്ചംഗസംഘം വനംവകുപ്പി​െൻറ പിടിയിൽ. കോഴിക്കോട് കോട്ടൂളി അമ്പലനികത്ത് എൻ.പി. ഷിബിൻ (35), തലശ്ശേരി കതിരൂർ പൊന്ന്യം സിയാൻ വില്ലയിൽ സി.എച്ച്. ഷാജിർ (34), എറണാകുളം പറവൂർ മുത്തകുന്നം പുല്ലാർക്കാട്ട് പി.എസ്. അരുൺ (27), ബംഗളൂരു സ്വദേശികളായ ചിക്കബൻസുവാഡി സീനിപ്പ വീട്ടിൽ നന്ദീഷ് (24), ബജാത്തുറ വലാലു അർബി ഹൗസിൽ പ്രശാന്ത് (26) എന്നിവരാണ് അഞ്ച് ആമകൾ സഹിതം അറസ്റ്റിലായത്. ചൊവ്വാഴ്ച തൊണ്ടയാട് ജങ്ഷനുസമീപത്തുനിന്നാണ് പ്രതികളെ കോഴിക്കോട് വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. ഇവർ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും ആക്റ്റീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കർണാടകയിൽനിന്നാണ് നക്ഷത്ര ആമകളെ എത്തിച്ചെതന്നും വിദേശത്ത് വിപണനം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും വനംവകുപ്പ് അറിയിച്ചു. പ്രതികളെയും ആമകളെയും വാഹനവും ഫ്ലയിങ് സ്ക്വാഡ് താമരശ്ശേരി റെയിഞ്ച് ഒാഫിസിന് കൈമാറി. വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമകളെ കൈവശംവെക്കുന്നത് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ പി. ധനേഷ്കുമാർ, േറഞ്ച് ഫോറസ്റ്റ് ഒാഫിസർ എം. പത്മനാഭൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒാഫിസർ എം.കെ. രാജീവ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഒാഫിസർമാരായ കെ. പ്രദീപ്കുമാർ, ഇ. ബൈജുനാഥ്, ബീറ്റ് ഒാഫിസർമാരായ എം. വബീഷ്, എ. ആസിഫ്, ഇ. പ്രജീഷ്, ഇ.എം. കരുണൻ, ഡി. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.