നാദാപുരം: അരൂർ യു.പി സ്കൂളിൽ പുറമേരി ഗ്രാമപഞ്ചായത്ത് അംഗം പി. ശ്രീലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. സുനി അധ്യക്ഷത വഹിച്ചു. സരള പുളിയനാണ്ടി, ഒ. രമേശൻ, വി.പി. ഗീത, കരിക്കീറി നാണു, ടി.കെ. വാസുദേവൻ, കോറോത്ത് ശ്രീധരൻ, ടി.കെ. രാജൻ, ടി.കെ. രാഘവൻ, വി.ടി. ഗംഗാധരൻ, ടി.പി. കുട്ടിശങ്കരൻ, എൽ.ആർ. സജിലാൽ, പത്മിനി ടീച്ചർ, ഒ. നാരായണൻ, പ്രവിത പുതിയോട്ടിൽ, ജ്യോതി കുമാർ എന്നിവർ സംസാരിച്ചു. പുറമേരി കെ.ആർ ഹൈസ്കൂളിൽ പി.ടി.എയും വിദ്യാർഥികളും നവാഗതരെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. ഒ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ. ശോഭ, പ്രിൻസിപ്പൽ കെ. പ്രഭ, വി. രവി, എ.കെ. വിജയൻ, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൂണേരി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണങ്കൈ ജി.എം.എൽ.പി സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറും പ്രിൻററും സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് കമ്പ്യൂട്ടറും പ്രിൻററും സ്കൂളിന് നൽകി. വാർഡ് അംഗം ബീന പാലേരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി. ഷാഹിന, സുജിത പ്രമോദ്, മുൻ പ്രസിഡൻറ് പി.പി. സുരേഷ് കുമാർ, അംഗങ്ങളായ എൻ.പി. അനിത, പി. നിർമല, നാരായണൻ കണ്ണങ്കൈ, എ.കെ.ടി. കുഞ്ഞമ്മദ്, സി.കെ. അബ്ദുല്ല, രജീഷ്, ഒ.ടി.കെ. റഹീം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി. ഭാസ്കരൻ സ്വാഗതം പറഞ്ഞു. കല്ലാച്ചി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാദാപുരം ഡിവൈ.എസ്.പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.