പേരാമ്പ്ര: ഇപ്പോഴും ജാതീയമായ അയിത്തം നിലനിൽക്കുന്നെന്ന വിമർശനമുയർന്ന പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ ഈ വർഷം ഒന്നാംതരത്തിൽ പ്രവേശനം നേടിയ നാലുപേരും സാംബവ വിദ്യാർഥികൾതന്നെ. ഈ വിഭാഗക്കാർ പഠിക്കുന്നതുകൊണ്ട് മറ്റുള്ള വിദ്യാർഥികൾ ഇവിടെ പ്രവേശനം നേടുന്നില്ലെന്ന വിമർശനം ശരിവെക്കുന്നതാണ് ഇത്തവണത്തെ അനുഭവം. അധ്യാപകരും സാമൂഹിക പ്രവർത്തകരും സജീവമായി ഇടപെട്ടെങ്കിലും ഒരു മാറ്റവും വന്നില്ല. ഇതിനു സമീപത്തെ എയ്ഡഡ് എൽ.പി സ്കൂൾ മാനേജർ സർക്കാറിന് കൈമാറിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം ഈ രണ്ടു സ്കൂളുകളും ലയിപ്പിച്ചാൽ ഗവ. വെൽഫെയർ എൽ.പിക്ക് പേരുദോഷമൊഴിവാക്കാമെന്ന് അധ്യാപകർ വിലയിരുത്തുന്നു. ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ 16 കുട്ടികളാണ് ഇവിടെയുള്ളത്. പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം മിനി പൊന്‍പറ ഉദ്ഘാടനം ചെയ്തു. സ്‌കൂളിനോട് ചേര്‍ന്ന നഴ്‌സറിയില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് അഡ്മിഷന്‍ എടുത്തത്. പല സന്നദ്ധസംഘടനകളും വിദ്യാർഥികള്‍ക്കായി പഠനോപകരണങ്ങള്‍ എത്തിച്ചിരുന്നു. എസ്.ഡി ഫൗണ്ടേഷന്‍ ആലപ്പുഴയാണ് ബാഗുകള്‍ നല്‍കിയത്. കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളും വ്യക്തികളും മറ്റ് ഉപകരണങ്ങള്‍ നല്‍കി. പി.ടി.എ പ്രസിഡൻറ് കെ.കെ. രാഹുല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ രഘുദാസ് തെറ്റിയില്‍, കെ. ഷൈജു, കെ.കെ. പ്രജീഷ്, പി.സി. ശ്രുതി, ടി. അഞ്ജു എന്നിവര്‍ സംസാരിച്ചു. പ്രവേശനോത്സവം പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം കൂത്താളി എ.യു.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡൻറ് വി.കെ. ബാബുവിെൻറ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒന്നാംതരത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അക്ഷര കിരീടമണിയിച്ചും പഠന കിറ്റ് വിതരണം ചെയ്തും സ്വീകരിച്ചു. മികച്ച കര്‍ഷക വിദ്യാർഥികള്‍ക്ക് റോട്ടറി ക്ലബ് പ്രതിനിധി ഗിരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്തില്‍ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട കൂത്താളി എ.യു.പി സ്‌കൂളിലെ എല്ലാ അധ്യാപകര്‍ക്കും സ്‌കൂള്‍ പി.ടി.എയുടെ ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജു പുല്യോട്ട്, ഇ.ടി. സത്യന്‍, ബിജി കണ്ണിപ്പൊയില്‍, എം.പി.ടി.എ പ്രസിഡൻറ് ശാലിനി, പി. അച്യുതന്‍, ആര്‍.കെ. മുനീര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ഉഷ സ്വാഗതവും പി. ആദര്‍ശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.