കെ.എച്ച്​.ആർ.ഡബ്ല്യു.എസ്​ റീജനൽ ഒാഫിസ് മാറ്റില്ല

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച് ആൻഡ് വെൽെഫയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) റീജനൽ ഒാഫിസ് നിപ ഭീതിയെ തുടർന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു. നിപയെ പേടിച്ച് ഒാഫിസ് നഗരത്തിലെ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നീക്കം. എം.കെ. രാഘവൻ എം.പിയും ജില്ല കലക്ടറുമടക്കമുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് ഒാഫിസ് മെഡിക്കൽ കോളജിൽ തുടരാൻ തീരുമാനിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീജനൽ മാനേജരെ വ്യാഴാഴ്ച ഉപരോധിച്ചിരുന്നു. ഒാഫിസ് മാറ്റില്ലെന്ന് രേഖാമൂലം ഉറപ്പും നൽകി. നിപ സംശയമുള്ളവരെയും രോഗികളെയും ചികിത്സിക്കുന്നതിന് പ്രത്യേക വാർഡ് ഒരുക്കിയത് കെ.എച്ച്.ആർ.ഡബ്ല്യു.എസി​െൻറ പേവാർഡ് കെട്ടിടസമുച്ചയത്തിലാണ്. ഇവിടെതന്നെയാണ് റീജനൽ ഒാഫിസെങ്കിലും വാർഡുമായി സമ്പർക്കമില്ല. എന്നിട്ടും ഒാഫിസ് മാറ്റാനുള്ള ചിലരുടെ ശ്രമമാണ് ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.