ചികിത്സ നിഷേധിക്കരുത്

ബാലുശ്ശേരി: നിപ വൈറസ് ഭീഷണിമൂലം മറ്റു രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന നടപടി ഉണ്ടാകരുതെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പനങ്ങാട് മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. പ്രഭാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മെംബർഷിപ് വിതരണോദ്ഘാടനം ജില്ല വൈസ് പ്രസിഡൻറ് മാധവൻ നിർവഹിച്ചു. വി. സദാനന്ദൻ, മുല്ലശ്ശേരി ശ്രീധരൻ, കെ.എം. ചന്ദ്രൻ, വി.സി. ശിവദാസ്, എൻ.പി. അബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.സി. ബാബുരാജ് (പ്രസി), എൻ.പി. അബു (വൈസ് പ്രസി), സ്വതന്ത്രൻ മാസ്റ്റർ (സെക്ര), പ്രഭാകരക്കുറുപ്പ് (ജോ. സെക്ര), പി. രാജൻ (ട്രഷ). നിപ വൈറസ്: പ്രതിസന്ധിയിലായ കച്ചവട സ്ഥാപനങ്ങൾക്ക് വാടക ഇളവ് അനുവദിക്കണമെന്ന് ബാലുശ്ശേരി: നിപ വൈറസ് ബാധയെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് േമയ്, ജൂൺ മാസങ്ങളിലെ വാടകക്ക് ഇളവ് നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ആവശ്യപ്പെട്ടു. നിപ വൈറസ് ഭീഷണിയെ തുടർന്ന് മിക്ക വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളോളം അടച്ചിടേണ്ടി വന്നിട്ടുണ്ട്. തുറന്നുപ്രവർത്തിച്ചവയാകെട്ട യാതൊരു കച്ചവടവും നടക്കാത്ത സ്ഥിതിയിലായിരുന്നു. ജനങ്ങൾ പുറത്തിറങ്ങാത്തതിനാൽ കടകൾ നേരത്തെ തന്നെ അടച്ചുപൂേട്ടണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. ഇൗ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് വ്യാപാര നടത്തിപ്പുകാർക്ക് വാടക ഇളവ് അനുവദിക്കാനുള്ള നടപടി കെട്ടിട ഉടമകളിൽനിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.െക. പ്രദീപൻ അധ്യക്ഷത വഹിച്ചു. പി.ആർ. രഘുത്തമ്മൻ, പി.പി. വിജയൻ, കെ.കെ. ബാലകൃഷ്ണൻ, ഒ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.