പരിസ്​ഥിതി ദിനാചരണം

ചേമഞ്ചേരി: പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം കാപ്പാട് കടപ്പുറത്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ട് പ്രസിഡൻറ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. 5000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻ ഷീബ വരേക്കൽ, ചെയർമാൻ ഇ. അനിൽ കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സത്യനാഥൻ മാടഞ്ചേരി, ബിന്ദു ഇല്ലത്ത്, പി.കെ. രാമകൃഷ്ണൻ, അഫ്സ മനാഫ്, പി.ടി. സോമൻ, ഷാഹിദ താവണ്ടി, ശശിധരൻ കുനിയിൽ എന്നിവർ സംസാരിച്ചു. കുറ്റികുരുമുളക് തൈകളുടെ വിതരണോദ്ഘാടനവും കർഷക ഗ്രാമസഭയുടെ ഉദ്ഘാടനവും അശോകൻ കോട്ട് നിർവഹിച്ചു. ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസർ അനിത പാലേരി, സി. ശശിധരൻ, ശ്രീജ കണ്ടിയിൽ, കൃഷി അസിസ്റ്റൻറ് കെ. അശ്വതി എന്നിവർ സംസാരിച്ചു. എസ്.എസ്.എഫ് പരിസ്ഥിതിദിനം ആചരിച്ചു മേപ്പയൂർ: എസ്.എസ്.എഫ് മേപ്പയൂർ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ യൂനിറ്റുകളിൽ വൃക്ഷത്തൈകൾ നട്ടു. സെക്ടർ തല ഉദ്ഘാടനം മഞ്ഞക്കുളത്ത് നടന്നു. അജ്മൽ മഞ്ഞക്കുളം ഉദ്ഘാടനം ചെയ്തു. അർഷാദ് മഞ്ഞക്കുളം, ജബ്ബാർ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു. ജനകീയ മുക്കിൽ സെക്ടർ സെക്രട്ടറി സ്വലാഹുദ്ദീനും മണപ്പുറം മുക്കിൽ പ്രസിഡൻറ് മുഹമ്മദ് നാഫിഹ്, സജീർ മണപ്പുറം തുടങ്ങിയവരും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.