ഫിത്​ർ സകാത്തായി ബിരിയാണി അരി

കുറ്റ്യാടി: നോമ്പി​െൻറ അവസാനം വിതരണം ചെയ്യുന്ന നിർബന്ധ ദാനമായ ഫിത്ർ സകാത്തിന് ബിരിയാണി അരിയും നൽകുന്നു. പെരുന്നാൾ ദിവസം മിക്കവരും കഴിക്കുന്നത് ബിരിയാണി അരി കൊണ്ടുള്ള വിഭവങ്ങൾ ആയതിനാലാണ് അത്തരം അരിയും കൂടി നൽകാൻ മഹല്ല് കമ്മിറ്റികൾ തീരുമാനിച്ചത്. ഇതനുസരിച്ച് ഒരാൾ സാധാരണ അരിക്ക് 70 രൂപയും ബിരിയാണി അരിക്ക് 140 രൂപയും നൽകണം. സംഘടിതമായി ഫിത്ർ സകാത്ത് നൽകുന്നതിന് കൂടുതൽ പ്രചാരം ലഭിച്ചതോടെ, മഹല്ല് കമ്മിറ്റികൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് അരിയുടെ പണം വാങ്ങാറാണ് പതിവ്. നേരത്തെ പെരുന്നാൾ പിറവി ദർശിച്ചാലേ അരി വിതരണം ചെയ്തു തുടങ്ങുകയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇന്ന ദിവസം പെരുന്നാളാകുമെന്ന് ഉറപ്പുണ്ടെങ്കിൽ തലേദിവസം തന്നെ അരി വിതരണം നടത്തും. അരി പാക്ക് ചെയ്ത് വീടുകളിൽ എത്തിക്കലാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.