പോരാളികളുടെ പേരിൽ ഓർമമരം

മേപ്പയൂർ: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക്‌ സമ്മേളനത്തി​െൻറ ഭാഗമായി പരിസ്ഥിതി വാരാഘോഷത്തിന് തുടക്കം കുറിച്ചു. രക്തസാക്ഷി ഇബ്രാഹിമി‍​െൻറയും അനശ്വര പോരാളികളുടെയും സ്മരണക്കായി ഓർമമരങ്ങൾ നട്ടു. മേപ്പയൂർ ടൗണിൽ വൃക്ഷത്തൈ നട്ട് സ്വാഗതസംഘം കൺവീനറും ഗ്രാമപഞ്ചായത്തംഗവുമായ കെ. രതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ യൂനിറ്റുകളുടെ നേതൃത്വത്തിൽ മേപ്പയൂർ പഞ്ചായത്തിൽ ഉടനീളം 2000 വൃക്ഷതൈകളാണ് നട്ടത്. യൂനിറ്റ് കേന്ദ്രങ്ങളിൽ ശുചീകരണം, വൃക്ഷതൈ വിതരണം തുടങ്ങിയവ നടന്നു. എ.സി. അനൂപ് അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ. രാജീവൻ, എൻ.കെ. ചന്ദ്രൻ, കെ.എം. ലിഗിത്ത്, കെ.കെ. വിജിത്‌, സി.കെ. ധനേഷ്, എൻ.പി. ശോഭ, സി.എം. സുബീഷ്, പി.കെ. ഷിംജിത്, വി.വി. ബിജിത്ത്, പി.എം. പ്രശാന്ത് തുടങ്ങിയവർ ഓർമമരങ്ങൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു. നൂറു മേനി വിജയം നന്തിബസാർ: സമസ്ത പൊതു പരീക്ഷയിൽ കുതിരോടി മദ്റസത്തുൽ ഹിദായക്ക് തുടർച്ചയായ പതിമൂന്നാം വർഷവും 100 ശതമാനം വിജയം. പൊതു പരീക്ഷയിൽ റാങ്ക് ജേതാക്കൾക്ക് സമസ്ത ഏർപ്പെടുത്തിയ ടോപ് പ്ലസ് ഏഴാം ക്ലാസിലെ ഫാത്തിമ ഫിദക്ക് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.