പേരാമ്പ്രയുടെ വികസനത്തിന് കോൺഗ്രസ് സമരം നടത്തും

പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്. ഇതി​െൻറ ഭാഗമായി ജൂലൈ 15ന് പേരാമ്പ്രയിൽ സമരപ്രഖ്യാപന കൺെവൻഷൻ നടത്താൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലത്തിൽ വികസനം നടപ്പാക്കാതെ ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ ശ്രമമെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് രാജൻ മരുതേരി അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.വി രാമചന്ദ്രൻ, പി.കെ. രാഗേഷ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, എൻ.പി. വിജയൻ, എസ്. സുനന്ദ്, തണ്ടോറ ഉമ്മർ, കെ. മധുകൃഷ്ണൻ, സി.കെ. ബാലൻ, പി.എം പ്രകാശൻ, പ്രദീഷ് നടുക്കണ്ടി, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, ഇ.ടി. സരീഷ്, മോഹൻദാസ് ഓണിയിൽ, പ്രകാശ് മുള്ളൻകുഴി, അശോകൻ മുതുകാട്, വി.വി. ദിനേശൻ, ബാബു തത്തക്കാടൻ, കെ.സി. രവീന്ദ്രൻ, കെ.സി. ഗോപാലൻ, രാജൻ കെ. പുതിയേടത്ത്, പി.എസ്. സുനിൽകുമാർ, പ്രകാശൻ കന്നാട്ടി എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണം മേപ്പയൂർ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തി​െൻറ ഭാഗമായി പ്രഭാഷണവും വൃക്ഷെത്തെ നടലും നടത്തി. വായനശാല പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.പി. അബു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സി. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി നേതൃത്വ സമിതി ചെയർമാൻ കൊന്നാരി രാധാകൃഷ്ണൻ, എം. സുരേഷ്, പി. ശ്രീജിത്ത്, വി.പി. സദാനന്ദൻ, ഇ.എം. നാരായണൻ, വി.പി. ലിനേഷ്, എ.കെ. ദാസൻ എന്നിവർ സംസാരിച്ചു. ഉപഹാരം നൽകി നന്തിബസാർ: രണ്ടാംവാർഡിൽനിന്നു എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വികസന സമിതിയുടെ ഉപഹാരം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.