ജഡ്​ജി നിയമന ശിപാർശ: സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ അപ്പീൽ

കൊച്ചി: ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് മുന്‍ ജഡ്ജിമാരുടെയും സിറ്റിങ് ജഡ്ജിമാരുെടയും ബന്ധുക്കളെ കൊളീജിയം നാമനിർദേശം െചയ്യുന്നത് ചോദ്യം ചെയ്യുന്ന ഹരജി തള്ളിയതിനെതിരെ അപ്പീൽ. കൊളീജിയം ശിപാര്‍ശക്കെതിരെ ഹരജി നൽകിയ തൃശൂർ തലോർ സ്വദേശി സി.ജെ. ജോവ്സണ്‍, എറണാകുളം കളമശ്ശേരി സ്വദേശി സാബു എന്നിവരാണ് അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. യോഗ്യരായ നിരവധി പേരെ ഒഴിവാക്കി ബന്ധുക്കളായ ചിലരുടെ പേര് ശിപാർശ ചെയ്തെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി േമയ് 22നാണ് സിംഗിൾ ബെഞ്ച് തള്ളിയത്. സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ കോടതിയുടെ വിലയിരുത്തൽ സാധ്യമല്ലെന്ന് നിരീക്ഷിച്ചായിരുന്നു വിധി. മതിയായ യോഗ്യതയില്ലാത്തവരെയാണ് കൊളീജിയം ശിപാർശ ചെയ്തതെന്ന് ഹരജിയിൽ പറയുന്നില്ലെന്നും പലരും ജഡ്ജിമാരുടെ ബന്ധുക്കളായത് അയോഗ്യതയല്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, യോഗ്യരായ നിരവധി പേരെ ഒഴിവാക്കിയാണ് ബന്ധുക്കളായ ചിലരുടെ പേര് ശിപാർശ ചെയ്തതെന്ന വാദം സിംഗിൾ ബെഞ്ച് വേണ്ട വിധം പരിഗണിച്ചിട്ടില്ലെന്നാണ് അപ്പീലിൽ പറയുന്നത്. കൊളീജിയം ശിപാർശയിൽ കോടതി വിലയിരുത്തൽ സാധ്യമാണെന്നും അതിനാൽ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഹരജി വീണ്ടും കേൾക്കാൻ നിർദേശിക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.