നിപ ഭീതിയൊഴിയുന്നു; മുക്കത്തെ ജനജീവിതം സാധാരണ നിലയിലേക്ക്

മുക്കം: മുക്കത്തും പരിസരപ്രദേശങ്ങളിലും രണ്ടാഴ്ചയോളമായി ജനജീവിതത്തെ താളംതെറ്റിച്ച നിപഭീതി നീങ്ങിത്തുടങ്ങി. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ആരോഗ്യവകുപ്പി​െൻറയും നഗരസഭയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നടന്ന ബോധവത്കരണം നിപ വൈറസ് ഭീതിയിൽനിന്നുള്ള മോചനത്തിന് ഏറെ അനുഗ്രഹമായി. പെരുന്നാൾ വിളിപ്പാടകലെയെത്തിയെങ്കിലും നഗരത്തിലെ വ്യാപാര മേഖലയിൽ കഴിഞ്ഞയാഴ്ച നിപഭീതി വലിയ ആശങ്ക പടർത്തിയിരുന്നു. മുക്കത്ത് കടകൾ എന്നും തുറെന്നങ്കിലും വാങ്ങാനെത്തുന്നവർ നന്നേ കുറവായിരുന്നു. ജനങ്ങളുടെ വരവ് കുറഞ്ഞതോടെ പലരും കടകൾ തുറക്കാത്ത സാഹചര്യം വരെയുണ്ടായി. പഴക്കടകെളയാണ് പ്രശ്നം സാരമായി ബാധിച്ചത്. ബസുകൾ ഓടിയെങ്കിലും ഡീസലിനുള്ള പണം കിട്ടാതെ ബുദ്ധിമുട്ടി. ഇത് കാരണം പല ബസുകളും ട്രിപ്പുകൾ വെട്ടിക്കുറച്ചു. വൈകീട്ട് ആറു കഴിഞ്ഞാൽ ഒാട്ടോറിക്ഷകൾപോലും ലഭിക്കാതായിരുന്നു. ഇതെല്ലാം മാറി ടൗൺ പൂർവസ്ഥിതിയിലേക്ക് മാറിയ ആശ്വാസത്തിലാണ് ജനം. photo MKMUC 5 മുക്കത്തുനിന്നുള്ള ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.