പകർച്ചവ്യാധി തടയുന്നതിന് ബോധവത്​കരണവുമായി കൊടുവള്ളി നഗരസഭ രംഗത്ത്

കൊടുവള്ളി: നഗരസഭയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടിയും നഗരസഭ ഭരണസമിതിയും ഉദ്യോഗസ്ഥരും നേരിട്ട് രംഗത്ത് ഇറങ്ങി. ലഘുലേഖകളും നോട്ടീസുകളും മുഴുവൻ വീടുകളിലും, അങ്ങാടികളിലും, കച്ചവട സ്ഥാപനങ്ങളിലും വിതരണം ആരംഭിച്ചു. ഡിവിഷനുകളിൽ അതാത് ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വളണ്ടിയേർസ് എന്നിവർ ചേർന്ന് ലഘുലേഖ വിതരണവും ബോധവത്കരണവും പരിശോധനയുമാണ് നടക്കുന്നത്. ഹരിത സേനയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. 'ഈ മഴക്കാലം പനിയില്ലാക്കാലം' എന്ന സന്ദേശം നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ മാസം മുതൽ പ്ലാസ്റ്റിക് നിരോധിച്ചതിനാൽ കടകളിലും മറ്റും മിന്നൽ പരിശോധന നടത്തുന്നതിന്ന് വേണ്ടി ഹെൽത്ത് വിഭാഗം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങൾ കൊടുവള്ളി അങ്ങാടിയിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷരിഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.പി. മജീദ് മാസ്റ്റർ, കൗൺസിലർ വെള്ളറ അബ്ദു, എച്ച്.ഐ. മുഹമ്മദ് അഷ്റഫ്, അസിസ്റ്റൻറ് എച്ച്.ഐ. ദില, ജെ.എച്ച്.ഐ. ഹക്കിം, മുനീർ തുടങ്ങിയവർ പങ്കെടുത്തു. photo: Kdy-5 Koduvally Nagarasaba .jpg കൊടുവള്ളി നഗരസഭയിൽ പകർച്ചവ്യാധികൾ തടയുന്നതിനുള്ള ബോധവത്കരണത്തിന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നേതൃത്വം നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.