പരിസ്ഥിതി കാമ്പയിന് തുടക്കം

കൊടുവള്ളി: 'പരിസ്ഥിതി: നോവിക്കാതെ ജീവിക്കാം, നാളേക്കായ് കരുതിവെക്കാം' എന്ന പ്രമേയത്തിൽ നടക്കുന്ന എം.എസ്.എം കാമ്പയിൻ പുത്തൂർ മണ്ഡലം തല ഉദ്ഘാടനം അബ്ദുൽ വഹാബ് കണിയാറക്കൽ നിർവഹിച്ചു. കെ.എൻ.എം മണ്ണിൽകടവ് യൂനിറ്റ് പ്രസിഡൻറ് അഹ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുറഹ്മാൻ, കെ.ഇ. ഷാജി, അബ്ദുൽ ഗഫൂർ, കെ.ടി. ഫാരിസ് എന്നിവർ സംസാരിച്ചു. പൂനൂർപുഴ ശുചീകരണം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ജൂൺ 1 മുതൽ 30 വരെ നടക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ 'ഒരു വീട് ഒരു തൈ' വൃക്ഷത്തൈ നടൽ യജ്ഞം, വിദ്യാർഥികൾക്കായി പോസ്റ്റർ നിർമാണ മത്സരം, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, പൊതുയോഗങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. പരിസ്ഥിതി ദിനാചരണം കൊടുവള്ളി: പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി ചക്കാലക്കൽ എച്ച്.എസ്.എസ് പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരങ്ങളിൽ തണൽ വൃക്ഷത്തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി. പ്രകാശ് നിർവഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ വി.കെ. അനസ് അധ്യക്ഷത വഹിച്ചു .പി.കെ. അൻവർ, പി. ജലീൽ, കെ.കെ. നസീം, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. കൊടുവള്ളി സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് നിർവഹിച്ചു. സെക്രട്ടറി എ. ജയശ്രീ, ഡയറക്ടർമാരായ എം.കെ. രാജൻ, പി.കെ. ഷീബ, കെ.വി. മുജീബ്, കെ.കെ. ഇബ്നു, ജിൻഷ, നൂറുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.