കൗതുകം വിടർത്തി കതിർവാലൻ കുരുവികൾ

മുക്കം: വയലുകളിൽ കൂട്ടച്ചിറകടി ശബ്ദവുമായി കതിർവാലൻ കുരുവിക്കൂട്ടങ്ങൾ കൗതുകമാകുന്നു. ചേന്ദമംഗലൂരിലെ വയലേലകളിലാണ് അതിഥികളായി കതിർവാലൻ കുരുവികളെത്തിയത്‌. വേനൽക്കാല പച്ചക്കറി കൃഷി നടത്തിയ വയലുകളിൽ ഒരാഴ്ചയായി ഇവ പ്രത്യക്ഷപ്പെടുന്നു. ക്രിസ്റ്റിക്കോളി ഡേ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കുഞ്ഞുകിളികൾ ആദ്യമായാണ് പ്രദേശെത്തത്തിയത്. വർണത്തൂവലുകൾ ആകർഷകമാണ്. വയലുകളിലെ പുൽച്ചെടികൾക്കു മുകളിലിരുന്ന് കൂട്ട ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. മേയ്, ജൂൺ മാസങ്ങളിൽ കൊറ്റി വർഗത്തിൽ വരുന്ന പക്ഷികളുടെ സാന്നിധ്യം ഈ വയലുകളിൽ ശ്രദ്ധേയമാണ്. photo MKMUC 1 ചേന്ദമംഗലൂർ വയലുകളിൽ വന്നെത്തിയ കതിർവാലൻ കുരുവിക്കൂട്ടങ്ങൾ MKMUC 2 കതിർവാലൻ കുരുവിക്കുട്ടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.