കുന്ദമംഗലത്തെ കടകളിൽനിന്ന്​ പ്ലാസ്​റ്റിക്​ ബാഗുകൾ പിടിച്ചെടുത്തു

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ എട്ടു കടകളിൽനിന്ന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. മത്സ്യമാർക്കറ്റ്, പച്ചക്കറിക്കട, ഇറച്ചിക്കട, മസാലക്കട എന്നിവിടങ്ങളിൽനിന്നാണ് കാരിബാഗുകൾ പിടിച്ചെടുത്തത്. ജൂൺ അഞ്ചുമുതൽ പഞ്ചായത്ത് പരിധിയിലെ ഒരു കടയിലും പ്ലാസ്റ്റിക് കാരിബാഗുകളിൽ സാധനങ്ങൾ നൽകരുതെന്ന് നേരേത്ത അറിയിപ്പ് നൽകിയിരുന്നതാണ്. സമ്പൂർണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതി​െൻറ ഭാഗമായാണ് ആദ്യം കാരിബാഗുകൾ നിരോധിച്ചത്. വ്യാഴാഴ്ച മുതൽ പഞ്ചായത്ത് പരിധിയിലുടനീളം പരിശോധന കർശനമാക്കുമെന്നും കാരിബാഗുകൾ പിടിച്ചെടുക്കുന്നതിന് പുറമെ ഫൈൻ ഇൗടാക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ്ബാബു, ജെ.എച്ച്.െഎമാരായ എൻ. ഗിരീഷ്, ടി.പി. സനൽകുമാർ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി. padam:kgm1 കുന്ദമംഗലത്തെ മത്സ്യമാർക്കറ്റിൽനിന്ന് ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.