മുക്കത്തെ ജില്ല റബർ ബോർഡ് ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം

മുക്കം: കോഴിക്കോട് റബർ ബോർഡ് റീജനൽ ഓഫിസിനു കീഴിൽ '86 മുതൽ പ്രവർത്തിക്കുന്ന മുക്കത്തെ ജില്ല റബർ ബോർഡ് ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കം നിർത്തിവെക്കണമെന്ന് കോഴിക്കോട് ജില്ല റബർ കർഷക കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എല്ലാ വ്യാഴാഴ്ചകളിലും ഓഫിസിലെ ഉദ്യോഗസ്ഥർ ഫീൽഡുകളിലാണ് ജോലിചെയ്യുന്നത്. കർഷകരുടെ റബ്ബർ തോട്ടങ്ങൾ സന്ദർശിക്കുന്നതും ഓഫിസി​െൻറ നേതൃത്വത്തിലാണ്. കോഴിക്കോട്, താമരശ്ശേരി എന്നീ രണ്ടു താലൂക്കുകളിലായി റബ്ബർ ബോർഡി​െൻറ അംഗീകാരമുള്ള പതിനാറ് വില്ലേജുകളിൽനിന്ന് 20 യൂനിറ്റുകളുണ്ട്. പുല്ലൂരാംപാറയിൽ കർഷകരുടെ റബർപാൽ സംഭരിച്ച് ഗുണമേന്മയുള്ള ഗ്രേഡ് റബർഷീറ്റാക്കുന്ന സ​െൻററും പ്രവർത്തിക്കുന്നുണ്ട്. കൂടരഞ്ഞിയിൽ മോഡൽ റബർ ഉൽപാദക സംഘമുണ്ട്‌. മുക്കം ഓഫിസിന് കീഴിൽ 20,000 റബർ കർഷകരുണ്ട്. 19278 ഏക്കർ റബർ തോട്ടമുണ്ട് കുന്ദമംഗലം മുതൽ തോട്ടുമുക്കംപൊയിൽ വരെ മാവൂർ, കൊടിയത്തൂർ, കാരശ്ശേരി, മുക്കം തുടങ്ങി വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷകരാണ് മുക്കം ഓഫിസ് അടച്ചുപൂട്ടുന്നതോടെ ദുരിതത്തിലാകുന്നത്. മുക്കം ഫീൽഡ് ഓഫിസറെ പെരിന്തൽമണ്ണയിലേക്ക് സ്ഥലംം മാറ്റി. ഒന്നര വർഷമായിട്ടേയുള്ളൂ അദ്ദേഹം ജോലിയിൽ ചേർന്നിട്ട്. മൂന്നു വർഷത്തിനു ശേഷമേ സ്ഥലമാറ്റം നൽകാൻ പാടുള്ളൂവെന്നതാണ് നിയമം. ഇദ്ദേഹം ഇപ്പോൾ ലീവെടുത്തിരിക്കയാണ്. ഇതോടെ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണ്. കേരളത്തി​െൻറ തെക്കൻ ജില്ലകളിൽ പത്ത് കിലോമീറ്റർ ഉള്ളിൽ റബർ ബോർഡി​െൻറ നിരവധി ഓഫിസു കൾ പ്രവർത്തിക്കുന്നുണ്ട്. അതൊന്നും പൂട്ടാതെ മുക്കം ഓഫിസ് പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. പ്രസിഡൻറ് അജിത് കുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.