അനധികൃത പന്നിഫാമിനെതിരെ സമരംചെയ്ത പൊതുപ്രവർത്തകന് വധഭീഷണി

തിരുവമ്പാടി: ആനക്കാംപൊയിൽ കരിമ്പിലെ അനധികൃത പന്നിഫാമിനെതിരെ സമരത്തിന് നേതൃത്വം നൽകിയ പൊതുപ്രവർത്തകനുനേരെ വധഭീഷണിയും കൈയേറ്റശ്രമവും. ലോക് താന്ത്രിക് ജനതാദൾ തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി ജിനീഷ് ആനക്കാംപൊയിലിനുനേരെയാണ് തിങ്കളാഴ്ച വൈകീട്ട് കൈയേറ്റശ്രമമുണ്ടായത്. പന്നിഫാമിനെതിരെ പ്രവർത്തിച്ചുവെന്ന് പറഞ്ഞായിരുന്നു അതിക്രമം. വീട്ടിലേക്ക് പോകുമ്പോൾ ഓട്ടോയിൽ വന്നയാൾ കാർ തടഞ്ഞുനിർത്തിയാണ് ഭീഷണിമുഴക്കിയതെന്ന് തിരുവമ്പാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കരിമ്പിലെ പന്നിഫാം മലിനീകരണ പരാതിയെ തുടർന്ന് ഈയിടെ അടച്ചുപൂട്ടിയിരുന്നു. ജിനീഷ് സമരത്തിന് നേതൃത്വം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.