15,000 മഴക്കുഴികള്‍ നിർമിക്കും

കോഴിക്കോട്: ജൂണ്‍ അഞ്ചു മുതല്‍ പാര്‍ട്ടി സ്ഥാപകദിനമായ ജൂണ്‍ 21 വരെ പരിസ്ഥിതി പ്രചരണ കാലമായി ആചരിക്കുന്നതി​െൻറ ഭാഗമായി സംസ്ഥാനത്തുടനീളം 15,000 മഴക്കുഴികള്‍ നിർമിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അറിയിച്ചു. കിണര്‍ റീചാർജിങ്ങിനെ കുറിച്ചും പരിസ്ഥിതി പരിപാലനത്തെ കുറിച്ചും ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും. ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണം, ഗൃഹസന്ദര്‍ശനം, വൃക്ഷത്തെ നടീല്‍, സൗജന്യ സാങ്കേതിക സഹായം തുടങ്ങിയവയും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.