കൂമ്പാറയിൽ പഞ്ചായത്ത് റോഡ് കൈയേറി കോൺക്രീറ്റ് പ്രവൃത്തി

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ പഞ്ചായത്ത് റോഡ് ൈകയേറി കോൺക്രീറ്റ് നടത്തുന്നതായി പരാതിയുയർന്നു. ഗ്രാമപഞ്ചായത്തിലെ കൂമ്പാറ - ആനക്കല്ലുംപാറ - അകമ്പുഴ റോഡ് കരിങ്കൽ ക്വാറിയുടെ ആവശ്യാർഥം സ്വകാര്യ വ്യക്തി അനധികൃതമായി കോൺക്രീറ്റ് ചെയ്യുന്നതായാണ് പരാതി . റോഡി​െൻറ 400 മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് ചെയ്തതായി നാട്ടുകാർ ആർ.ഡി.ഒക്ക് നൽകിയ പരാതിയിൽ പറയുന്നു. സമീപത്തെ പുഴയിൽ ക്വാറി അവശിഷ്ടങ്ങളും മണ്ണും തള്ളി മലിനമാക്കിയതായും പരാതിയുണ്ട്. പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ്സാണ് പുഴ. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നിസ്സംഗത പുലർത്തുന്നതായി ആക്ഷേപമുണ്ട്. ക്വാറിയിലേക്കുള്ള റോഡിന് എട്ടു മീറ്റർ വീതി വേണമെന്നിരിക്കെ മൂന്നു മീറ്റർ മാത്രമുള്ള പഞ്ചായത്ത് റോഡാണ് ഉപയോഗിക്കുന്നതത്രെ. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ വൻ തോതിൽ മേൽ മണ്ണ് നീക്കിയുള്ള ഖനനം മഴക്കാലത്ത് നിർത്തിവെക്കണമെന്ന് ആർ.ഡി.ഒക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ആർ.ഡി.ഒ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കൂടരഞ്ഞി വില്ലേജ് ഓഫിസർ അറിയിച്ചു. അതേസമയം, പഞ്ചായത്ത് റോഡ് കൈയേറ്റത്തെ കുറിച്ച് അറിയില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് പറഞ്ഞു. എന്നാൽ, റോഡ് കൈയേറ്റം സംബന്ധിച്ച് പരാതി ലഭിച്ചതായും 'നിപ' ബോധവത്കരണ തിരക്ക് കാരണം അന്വേഷിക്കാൻ സമയം ലഭിച്ചില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുസലാം പറഞ്ഞു. അടുത്ത ദിവസം സ്ഥലം പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. photo Thiru 1 കൂമ്പാറ - ആനക്കല്ലുംപാറ - അകമ്പുഴ റോഡ് സ്വകാര്യ വ്യക്തി കോൺക്രീറ്റ് ചെയ്ത നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.