നിപ സംശയത്തിലുള്ള രോഗികളെ പ്രത്യേക വാർഡിലേക്ക്​ മാറ്റണമെന്ന്

കോഴിക്കോട്: നിപ സംശയിക്കുന്ന രോഗികളുടെ ചികിത്സ മെഡിക്കൽ കോളജിലെ ഒറ്റപ്പെട്ട പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കേരള ബ്ലഡ് പേഷ്യൻറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രതിരോധശേഷി കുറഞ്ഞ അർബുദരോഗികളെയും രക്തജന്യരോഗികളെയും ചികിത്സിക്കുന്നതി​െൻറ സമീപത്തെ കെട്ടിടത്തിലാണ് ഇപ്പോൾ നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നത്. ഇത് രോഗികൾക്ക് കീമോതെറപ്പിക്കും രക്തം സ്വീകരിക്കാനുമെത്താൻ ആശങ്കയുണ്ടാക്കുന്നുണ്ട്. രക്ത ബാങ്കിലേക്ക് രക്തദാതാക്കൾ എത്തുന്നതിനും ഇപ്പോൾ തടസ്സം നേരിടുന്നുണ്ട്. നിപ രോഗികളെ മെഡിക്കൽ കോളജ് പ്രധാന കെട്ടിടത്തിൽനിന്ന് ഒറ്റപ്പെട്ട കെട്ടിടത്തിലേക്ക് മാറ്റി ചികിത്സ നൽകാൻ അടിയന്തര നടപടിയെടുക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. തപാൽ സമരം 14ാം ദിവസവും പൂർണം; സമരപ്പന്തലിൽ യാത്രയയപ്പ് കോഴിക്കോട്: തപാൽ ജീവനക്കാർ 14 ദിവസമായി തുടരുന്ന അനിശ്ചിതകാല പണിമുടക്ക് സമരപ്പന്തലിൽവെച്ച് 33 വർഷത്തെ സേവനം പൂർത്തിയാക്കി സർവിസിൽനിന്ന് വിരമിക്കുന്ന ചൂലൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ടി. സുജനന് സമരം ചെയ്യുന്ന ജീവനക്കാർ യാത്രയയപ്പ് നൽകി. എ.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ഇ സംസ്ഥാന അസി. സെക്രട്ടറി ആർ. ജൈനേന്ദ്രകുമാർ ഉപഹാരം നൽകി. ജി. ജമുന, എം. രവീന്ദ്രൻ, എ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു. പി. സുജനൻ മറുപടിപ്രസംഗം നടത്തി. പി. രാധാകൃഷ്ണൻ സ്വാഗതവും വി.എസ്. സുരേന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു. പതിനാലാം ദിവസത്തെ ധർണ സമര സഹായ സമിതി ചെയർമാൻ വി.എ.എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നാൻസി പാറമ്മൽ, വി. ഭാഗ്യലക്ഷ്മി, എം. വിനോദ് കുമാർ, ബേബി കൂമ്പാറ, എം. രവീന്ദ്രൻ, വി.എസ്. സുരേന്ദ്രൻ, ജി. ജമുന എന്നിവർ സംസാരിച്ചു. പി. രാധാകൃഷ്ണൻ, ജി. അജിത് കുമാർ, യു.പി. അജിത് കുമാർ, കെ.പി. മുരളീധരൻ, കെ. ബബിത, ടി.എം. ശ്രീജ, ജി. ജമുന, സി. ബാബുരാജ് എന്നിവർ ധർണക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.