ഇരുവഴിഞ്ഞിക്കായി ഒരു കൂട്ടായ്​മ

കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴ സംരക്ഷിക്കാൻ ഒരു കൂട്ടായ്മ. മലിനമായിക്കൊണ്ടിരുന്ന ഇരുവഴിഞ്ഞിപ്പുഴ സംരക്ഷിക്കുക, അകന്നുപോയ ജനങ്ങളെ പുഴയിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യത്തിൽ 2015ൽ പുഴയുടെ ഇരുകരകളിലുമുള്ള നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേർന്ന് രൂപവത്കരിച്ചതാണ് ഇരുവഴിഞ്ഞി സംരക്ഷണ സമിതി. പരിസ്ഥിതി സംരക്ഷണയാത്ര, പുഴ ശുചീകരണം, കൂട്ടക്കുളി, ഇരുകരകളിലും മരം െവച്ചുപിടിപ്പിക്കൽ, പുഴയാത്ര, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ പ്രവർത്തനങ്ങളിൽ ചിലതു മാത്രം. ചാലിയാറിലും ഇരുവഴിഞ്ഞിയിലും രൂപപ്പെട്ട ബ്ലൂ ഗ്രീൻ ആൽഗയിൽ ജനങ്ങൾ പരിഭ്രാന്തരായപ്പോൾ കൂട്ടക്കുളി നടത്തിയിരുന്നു. മണാശ്ശേരി എം.എ.എം.ഒ കോളജും വിവിധ രാഷ്ട്രീയ പാർട്ടികളും ശുചീകരണം നടത്തിയപ്പോൾ സജീവമായി ഈ പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. പുഴയുടെ സംരക്ഷണത്തിനായി ഒരു കർമസമിതി തന്നെ രൂപവത്കരിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പരിസ്ഥിതിയെ സ്നേഹിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവരുടേതാണ് ഈ കൂട്ടായ്മ. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും പിന്തുണ ഈ കൂട്ടായ്മക്ക് ലഭിക്കുന്നുമുണ്ട്. പി.കെ.സി. മുഹമ്മദ്, നാസർ കൂളിമാട്, മുസ്തഫ ചേന്ദമംഗലൂർ, പി.കെ. റസാഖ്, പി.കെ. ഫൈസൽ, സുന്ദരൻ എന്നിവരാണ് ഈ കൂട്ടായ്മ നയിക്കുന്നത്. കനത്ത മഴയില്‍ വീടി​െൻറ സുരക്ഷാഭിത്തി തകര്‍ന്നു താമരശ്ശേരി: കനത്ത മഴയില്‍ വീടി​െൻറ സുരക്ഷാഭിത്തി തകര്‍ന്നു. ചെമ്പ്ര തട്ടാന്‍തൊടുകയില്‍ പി.കെ. ഷമീറി​െൻറ വീടിനോട് ചേര്‍ന്ന കരിങ്കല്‍കെട്ടാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.