വിദ്യാർഥികളുടെ പഠനത്തിന് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കണം -എസ്.ഡി.പി.ഐ കൊടുവള്ളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്ക് ഉപരിപഠനത്തിന് അവരുടെ മണ്ഡലത്തിൽതന്നെ സീറ്റുകൾ വർധിപ്പിച്ച് അവസരം ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് പി.ടി. അഹമ്മദ് അധ്യക്ഷത വഹിച്ചു. അസീസ് മാസ്റ്റര്‍, ടി.പി. യൂസുഫ്, സിറാജ് തച്ചംപൊയില്‍, ആബിദ് പാലക്കുറ്റി, എന്‍.വി. അബ്ദുല്ല മാസ്റ്റര്‍, ടി.കെ. അസീസ് മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. ഇരുമോത്ത് പൊതുകിണർ ഉദ്ഘാടനം ചെയ്തു കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ 2017 -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാവാട് ഇരുമോത്ത് നിർമിച്ച പൊതുകിണർ കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ നഗരസഭ കൗൺസിലർ വെള്ളറ അബ്ദു അധ്യക്ഷതവഹിച്ചു. വാവാട് ഇരുമോത്ത് പുൽകുഴിയിൽ പ്രദേശത്ത് അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് കിണർ നിർമിച്ചത്. അഡ്വ. പി.കെ. സക്കരിയ്യ നഗരസഭക്ക് ദാനമായി നൽകിയ സ്ഥലത്താണ് കിണർ നിർമിച്ചത്. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. മുനിസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ് മാസ്റ്റർ, കൗൺസിലർമാരായ കെ. ശിവദാസൻ, കെ.എം. സുശിനി, കെ.കെ. ഗഫൂർ, വി.എ. മജീദ്, പി.കെ. വാസു, പി.കെ. മുഹമദ്കുട്ടി, വി.പി. നാസർ, ഒ.പി. മജീദ്, വി.പി.സി അഹമ്മദ് കുട്ടി ഹാജി, ഒ.പി.സി. മുഹമ്മദ്, വാഴമ്പലത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു. photo Kdy-2 vavad kinar uthgadanam .jpg നഗരസഭയുടെ 2017 -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാവാട് ഇരുമോത്ത് നിർമിച്ച പൊതുകിണർ കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.