പകർച്ചവ്യാധി പ്രതിരോധത്തിൽ അലംഭാവമെന്ന്: കൂടരഞ്ഞി പഞ്ചായത്തിനെതിരെ ധർണ

കൂടരഞ്ഞി: നിപ പോലുള്ള മാരകരോഗങ്ങൾ നിലനിൽക്കെ പകർച്ച വ്യാധി പ്രതിരോധത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി അലംഭാവം കാണിക്കുന്നതായി ആരോപിച്ച് സി.പി.എം കൂടരഞ്ഞിയിൽ ധർണ നടത്തി. സമീപ പഞ്ചായത്തുകളിൽ ബോധവത്കരണം ശക്തമായി നടക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയാണെന്നാണ് ആരോപണം. സി.പി.എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഇ.ജെ. ജലീൽ അധ്യക്ഷത വഹിച്ചു. പി.എം. തങ്കപ്പൻ മാസ്റ്റർ, കെ.ജെ. ജോസഫ്‌, തോമസ് മാത്യൂ, ജിജി കട്ടക്കയം, ലിേൻറാ ജോസഫ് എന്നിവർ സംസാരിച്ചു. അതേസമയം, സി.പി.എം സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് ആരോപിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന് ഫലപ്രദമായ നടപടികളാണ് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചതെന്ന് അവർ പറഞ്ഞു.photo Thiru 2 പകർച്ചവ്യാധി പ്രതിരോധത്തിലെ അലംഭാവത്തിനെതിരെ കൂടരഞ്ഞിയിൽ സി.പി.എം ധർണ ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.