സോനയെ കൊണ്ടുപോകാൻ ബന്ധുക്കളെത്തി

കോഴിക്കോട്: ഉറ്റവരെയും ഉടയവരെയും വിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് ഹാപ്പൂർ സ്വദേശിനി സോന തിരികെ നാട്ടിലേക്കു മടങ്ങി. നാടുവിട്ടതി​െൻറ മാനസിക സമ്മർദത്തിലായിരുന്ന സോനയെ മേയ് 25നാണ് ഗവ. വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചത്. ഹിന്ദി മാത്രം സംസാരിച്ചിരുന്ന ഇവർ പറഞ്ഞിരുന്നത് പരസ്പരവിരുദ്ധ കാര്യങ്ങളായിരുന്നു. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽനിന്ന് വടകര വനിത സെല്ലുവഴിയാണ് സോനയെ വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചത്. മാനസികപ്രശ്നമുണ്ടായിരുന്നതിനാൽ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ശിവൻ കോട്ടൂളിയുടെ ഇടപെടലിലൂടെയാണ് സോനയുടെ തിരിച്ചുപോക്കിനു വഴിതെളിഞ്ഞത്. ജൂൺ മൂന്നിന് മകൻ സുനിൽകുമാർ സേഠിയും മറ്റു ബന്ധുക്കളും വൃദ്ധസദനത്തിലെത്തി സോനയെ തിരികെ നാട്ടിലേക്ക് കൊണ്ടുപോയി. വൃദ്ധസദനം സൂപ്രണ്ട് സിദ്ദീഖ് ചൂണ്ടക്കാടൻ, ജീവനക്കാർ, താമസക്കാർ എന്നിവർ ചേർന്ന് സോനക്ക് യാത്രയയപ്പ് നൽകി. ഹാർബർ എൻജിനീയറിങ് കോംപ്ലക്സ് ജില്ലയിലെ ആദ്യ ഹരിത ഓഫിസ് കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിത ഓഫിസ് പ്രഖ്യാപനം പുതിയനിരത്തിലുള്ള ഹാർബർ എൻജിനീയറിങ് കോംപ്ലക്സിൽ ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. ഹരിത ഓഫിസുകളിൽ എല്ലാ ചടങ്ങുകളിലും ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗ വസ്തുക്കൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി അതത് സ്ഥാപനങ്ങളിൽ പ്രത്യേക ബിന്നുകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഒഴിവാക്കും. പുനരുപയോഗിക്കാവുന്ന പാത്രങ്ങളിൽ ആഹാരം കൊണ്ടുവരാൻ എല്ലാ ജീവനക്കാർക്കും നിർദേശം നൽകും. പ്രചാരണ പരിപാടികളിൽ തുണി ബാനറുകൾ, ബോർഡുകൾ എന്നിവ ഉപയോഗിക്കും. കമ്പോസ്റ്റിങ് ഉപാധികൾ സ്ഥാപിക്കും. ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, വാർഡ് കൗൺസിലർ കെ. നിഷ, ഹാർബർ എൻജിനീയറിങ് ഡിവിഷനൽ അക്കൗണ്ടൻറ് ടി.ബി. സലീൽ, സീനിയർ സൂപ്രണ്ട് എം. സുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.