നിപ വൈറസ്: നിരീക്ഷണ വീടുകളിൽ സാന്ത്വനവുമായി കാരശ്ശേരി പഞ്ചായത്ത്

നിപ വൈറസ്: നിരീക്ഷണ വീടുകളിൽ സാന്ത്വനവുമായി കാരശ്ശേരി പഞ്ചായത്ത് മുക്കം: നിപ വൈറസ് ബാധ നിരീക്ഷണത്തിന് പാർപ്പിച്ചവരുടെ വീടുകളിൽ സാന്ത്വനവുമായി പഞ്ചായത്ത് ആരോഗ്യ, സാമൂഹികപ്രവർത്തകർ. കാരശ്ശേരി പഞ്ചായത്ത് അധികൃതരാണ് ഇത്തരം വീടുകൾ സന്ദർശിക്കുകയും ഫോണിലൂടെ ബന്ധപ്പെട്ട് ആശ്വാസം പകരുകയും ചെയ്യുന്നത്. ഇരുന്നൂറോളം പേർ ആണ് നിരീക്ഷണത്തിലുള്ളത്. ഒരോ 50 വീടുകൾ കേന്ദ്രീകരിച്ച് നിപ വൈറസിനെതിരെയുള്ള പ്രതിരോധ നിർദേശ മടങ്ങിയ ലഘുലേഖകൾ, നോട്ടീസുകൾ എന്നിവ നൽകുന്നുണ്ട്. ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുവെങ്കിൽ പഞ്ചായത്ത്, മെഡിക്കൽ വിഭാഗത്തിൽ ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. ജൂൺ 12 വരെയാണ് നിരീക്ഷണം. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹിന്ദി ഭാഷയിൽ ജാഗ്രത നിർദേശം അടങ്ങിയ വിഡിയോ തയാറാക്കി പ്രചാരണം ആരംഭിച്ചു. അസം, ഒറിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ ജാഗ്രത നിർദ്ദേശം എൻ.ഐ.ടി വിദ്യാർഥികൾ തയ്യാറാക്കി നൽകുന്നുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായി ചർച്ചകൾ നടത്തി. നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായ സഹകരണം അവർ ഉറപ്പു നൽകി. ജനങ്ങൾ സംഗമിക്കുന്ന ചടങ്ങുകൾ ഒഴിവാക്കുമെന്നും അവർ അറിയിച്ചു. ഇതി​െൻറ ഭാഗമായി ചുണ്ടത്തുംപോയിൽ, മരഞ്ചാട്ടി, തേക്കുംകുറ്റിഎന്നിവിടങ്ങളിൽ പള്ളികളിലെ വികാരിമാരുമായി ചർച്ച നടത്തി. കാരശ്ശേേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, വൈ. പ്രസിഡൻറ് വി. പിജമല, മെഡിക്കകൽ ഓഫിസർ ഡോ. മനു ലാൽ, അംഗങ്ങളായ സജിതോമസ്, സവാദ് ഇബ്രാഹീ, കെ.പി. വിനു ചുണ്ടത്തുംപൊയിലിൽ, സജിൻ കുറ്റിക്കാട്ടിൽ, വിനോദ് കൊമ്പനാകുന്നേൽ എന്നിവരും സാന്ത്വന പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി വരുന്നു. ജൂൺ അവസാന വരെ പ്രവർത്തനങ്ങൾ തുടരും. M KMUC 2 അവലോകന യോഗ വിലയിരുത്തൽ നടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.