വൈദ്യുതി ശ്​മശാനം പ്രവർത്തനസജ്ജമായില്ല

വൈദ്യുതി ശ്മശാനം പ്രവർത്തനസജ്ജമായില്ല കോഴിക്കോട്: നഗരസഭയുടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനം പ്രവർത്തനസജ്ജമായില്ല. മോേട്ടാർ കേടായതിനെതുടർന്നാണ് ശ്മശാനത്തി​െൻറ പ്രവർത്തനം നിലച്ചത്. നിപ മരണങ്ങളുടെ തുടർച്ചയുണ്ടായിട്ടും ൈവദ്യുതി ശ്മശാനം പ്രവർത്തനസജ്ജമാക്കാത്തതിനെതിരെ വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പുക മുകളിലേക്ക് ഒഴിവാക്കുന്ന േബ്ലാവറി​െൻറ മോേട്ടാർ കേടായതാണ് ശ്മശാനത്തി​െൻറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. നിപ വൈറസ് ബാധിച്ച് മേയ് 21ന് മരിച്ച സ്ത്രീയുടെ സംസ്കാരം നടത്തെവയായിരുന്നു മോേട്ടാർ കേടായത്. അടുത്ത ദിവസംതന്നെ ഇത് നന്നാക്കാൻ നഗരസഭ ശ്രമം നടത്തിയെങ്കിലും നിപ ഭീതികാരണം അറ്റകുറ്റപ്പണിക്കാർ ശ്മശാനത്തിലേക്ക് വന്നില്ല. മാത്രമല്ല, തയാറായവർ പുതിയ മോേട്ടാർ വാങ്ങാനുള്ളത്ര വേതനം വേണമെന്ന് പറയുകയുമായിരുന്നു. ഇതോടെയാണ് പുതിയ 7.5 എച്ച്.പി ശക്തിയുള്ള മോേട്ടാർ ചെന്നൈയിൽനിന്ന് എത്തിക്കാൻ നഗരസഭ തീരുമാനിച്ചത്. തിങ്കളാഴ്ച മോേട്ടാർ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, വൈകീട്ടുവരെ മോേട്ടാർ എത്തിയിട്ടില്ല. ചൊവ്വാഴ്ച മോേട്ടാർ എത്തുമെന്നാണ് അധികൃതർ പറയുന്നത്. 500 രൂപ മാത്രമാണ് ൈവദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് നഗരസഭ ഇൗടാക്കുന്നത്. രണ്ടു മണിക്കൂർ െകാണ്ട് സംസ്കാരം പൂർത്തിയാവുകയും ചെയ്യും. വൈദ്യുതി ശ്മശാനം തകരാറിലാവുകയും പരമ്പരാഗത ചൂളയുടെ നടത്തിപ്പുകാർ നിപ വൈറസ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ െഎവർമഠക്കാരെത്തിയാണ് സംസ്കാരം നടത്തിയിരുന്നത്. എബോള ബാധിച്ച് മരിച്ചവരുടെ സംസ്കാര പ്രോേട്ടാകോൾ പ്രകാരമാണ് നിപ ബാധിതരെ സംസ്കരിക്കുന്നത്. അതിനാൽ വൈറസ് പരക്കുമെന്ന ഭീതി വേണ്ടെന്നാണ് അധികൃതർ പറയുന്നത്. വാതക ശ്മശാനമടക്കം ഉൾക്കൊള്ളിച്ചുള്ള വികസനത്തിന് മുേന്നാടിയായി നിലവിലെ പരമ്പരാഗത ചൂളക്കാരെ ഒഴിവാക്കി മികച്ച ചൂളകൾ നിർമിച്ച് നഗരസഭയുമായി കരാറുണ്ടാക്കുന്നവർക്ക് നടത്തിപ്പുചുമതല കൈമാറണമെന്ന ആവശ്യവും ഇതിനകം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.