കുളത്തി​െൻറ കര ഇടിഞ്ഞുതീരുന്നു; വീട് അപകട ഭീഷണിയിൽ

ഫറോക്ക്: 14 സ​െൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഭീമൻ കുളത്തി​െൻറ കര ഇടിഞ്ഞ് സമീപത്തെ വീട് അപകട ഭീഷണിയിൽ. കൊളത്തറ-റഹ്മാൻ ബസാർ-ശാരദാമന്ദിരം റോഡിന് സമീപത്തെ അരീക്കുളമാണ് കരയിടിഞ്ഞ് സമീപവാസിയായ ഉദയരാജി​െൻറ വീടിന് ഭീഷണി സൃഷ്ടിക്കുന്നത്. കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള കുളം അരികുഭിത്തി കെട്ടി സംരക്ഷിക്കുന്നില്ല. കുളത്തിന് സമീപത്തുള്ള നടപ്പാതക്ക് കൈവരിയുമില്ല. കൈവരിയില്ലാത്തതിൽ സമീപവാസികൾ ആശങ്കയിലാണ്. മഴക്കാലമായതിനാൽ കുളം നിറഞ്ഞുനിൽക്കുകയാണ്. ഏതു നിമിഷവും ഉദയരാജി​െൻറ വീടി​െൻറ ചുമർ ഇടിയുമെന്ന ആശങ്കയിലാണ് ഈ കുടുംബം. വൃക്കസംബന്ധമായ അസുഖമുള്ളയാളാണ് ഇയാൾ. കുളത്തി​െൻറ അരികുഭിത്തി കെട്ടി ത​െൻറ വീടിന് സംരക്ഷണം നൽകണമെന്ന് കാണിച്ച് കോർപറേഷൻ മേയർ, സെക്രട്ടറി എന്നിവർ പരാതി നൽകിയിരിക്കുകയാണ്. ശുചീകരണ പ്രവർത്തനം നടത്തി രാമനാട്ടുകര: പകർച്ചവ്യാധികൾ പടരുന്നതിനെതിരായ പ്രതിരോധപ്രവർത്തനത്തി​െൻറ ഭാഗമായി സി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോടമ്പുഴ അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. ഓടകൾ വൃത്തിയാക്കിയും പാതയോരത്തെ കാടുകൾ വെട്ടിത്തെളിയിച്ചും ശുചീകരിച്ചു. പി.എം. ഷെരീഫ്, വി.എ. സലീം, വി. ഷംസീർ, എം. മൻസൂർ, എം. റഫീഖ്, ഷംസു ചാലിൽ, കെ. ബാവ എന്നിവർ നേതൃത്വം നൽകി. photo kulam1.jpg kulam2.jpg കുളത്തി​െൻറ അരികുഭിത്തി തകർന്നതിനെ തുടർന്ന് അപകട ഭീഷണി നേരിടുന്ന അരീക്കുളം ഉദയരാജി​െൻറ വീട് photo: kodenpuzha.jpg കോടമ്പുഴയിൽ സി.പി.ഐ പ്രവർത്തകർ ശുചീകരണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.