വനിത ലീഗ് നേതാക്കള്‍ കെവി​െൻറ വസതി സന്ദര്‍ശിച്ചു *കെവി​െൻറ ഓർമകളില്‍ മാവിന്‍തൈ നട്ടു പടം KTG54 vanitha leeg - kevin house -കെവി​െൻറ വീട്ടു മുറ്റത്ത് വനിതാ ലീഗ് നേതാക്കള്‍ കൊണ്ടു വന്ന മാവിന്‍ തൈ നീനുവും കെവി​െ

കോട്ടയം: കെവി​െൻറ വസതി വനിത ലീഗ് സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. കെവി​െൻറ ഓർമകളില്‍ നീനുവും കുടുംബാംഗങ്ങളും വനിത ലീഗ് നേതാക്കള്‍ കൊണ്ടുവന്ന മല്‍ഗോവ മാവിന്‍തൈ വാടകവീടി​െൻറ മുറ്റത്ത് നട്ടു. പ്രതീക്ഷയുടെ തിരിതെളിച്ച് വനിത ലീഗ് നേതാക്കള്‍ നീനുവിന് നിയമസഹായമടക്കം എല്ലാപിന്തുണയും വാഗ്ദാനം ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംസ്ഥാന പ്രസിഡൻറ് സുഹ്‌റ മമ്പാട്, ജന. സെക്രട്ടറി കുല്‍സു ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിത ലീഗ് നേതാക്കള്‍ കെവി​െൻറ വസതിയിലെത്തിയത്. പിതാവ് ജോസഫുമായി സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ സീമ യഹ്യ, വൈസ് പ്രസിഡൻറുമാരായ ഷാഹിന നിയാസി, പി. സഫിയ, ബീഗം സാബിറ, സെക്രട്ടറിമാരായ സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, അഡ്വ. സാജിത സിദ്ദീഖ്, സബീന മറ്റപ്പള്ളില്‍, ജുബൈരിയ ഷുക്കൂര്‍, ആയിഷ ടീച്ചര്‍, ജില്ല ജന.സെക്രട്ടറി ഡോ. കെ.കെ. ബേനസീര്‍, ട്രഷറര്‍ നസീമ ഹാരിസ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായില്‍, ജന.സെക്രട്ടറി റഫീഖ് മണിമല, ട്രഷറര്‍ ഹസന്‍ലാല്‍, വൈസ് പ്രസിഡൻറ് പി.എം. സലീം, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ്കുട്ടി, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സോമന്‍ പുതിയാത്ത്, എസ്ടി.യു ജില്ല ജന. സെക്രട്ടറി അസീസ് കുമാരനല്ലൂര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷബീര്‍ ഷാജഹാന്‍, എ.എ. ലത്തീഫ്, മുഹമ്മദ് റഫീഖ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.