മിന്നലിൽ വീടുകളിൽ നാശനഷ്​ടം

മിന്നലിൽ വീടുകളിൽ നാശനഷ്ടം കോഴിക്കോട്: പാവങ്ങാട് പൂരത്തറ, പുത്തൂർ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയുണ്ടായ ശക്തമായ മിന്നലിൽ വീടുകളിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ നിരവധി വീടുകളിൽ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. പൂരത്തറ ചിറ്റടത്തുകണ്ടി രമേശ​െൻറ വീട്ടിൽ ട്യൂബ് ലൈറ്റ്, സെറ്റ് ടോപ് ബോക്സ്, ഇൻറർനെറ്റ് മോഡം, ലാൻഡ് േഫാൺ, മൊബൈൽ ചാർജർ എന്നിവയാണ് നശിച്ചത്. ചിറ്റടത്തുകണ്ടി ഗിരീഷ​െൻറ വീട്ടിൽ പുതിയ ടി.വി, സ്വിച്ചുകൾ, ഫാൻ എന്നിവയും പ്രമോദി​െൻറ വീട്ടിൽ മോേട്ടാർ, ടി.വി എന്നിവയും മിന്നലേറ്റ് കേടുവന്നു. പ്രദേശത്തെ വിവിധ വീടുകളിലാണ് ഫ്രിഡ്്ജ് അടക്കമുള്ള നിരവധി ഉപകരണങ്ങൾ മിന്നലിൽ നശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.