രാമനാട്ടുകര: വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ രാമനാട്ടുകര, ഫാറൂഖ് കോളജ്, കോടമ്പുഴ, ചിറക്കാംകുന്ന്, പരുത്തിപ്പാറ, വൈദ്യരങ്ങാടി എന്നീ മേഖലകളിൽ ക്ഷേമവൃക്ഷം എന്ന പേരിൽ തൈകൾ നടും. മുനിസിപ്പൽതല ഉദ്ഘാടനം ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി മാസ്റ്റർ രാവിലെ എട്ടു മണിക്ക് ഫാറൂഖ് കോളജിൽ നിർവഹിക്കും. കോടമ്പുഴയിൽ എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി എം.എ. ഖയ്യൂം പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്യും. രാമനാട്ടുകരയിൽ ഡോ. എം.പി. അബൂബക്കർ ഹാജി, ചിറക്കാംകുന്നിൽ ജില്ല കമ്മിറ്റി അംഗം സി.വി. ദുർഗ ദേവി എന്നിവർ ദിനാചരണം ഉദ്ഘാടനം ചെയ്യും. വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ദിനാചരണങ്ങളിൽ പ്രദേശത്തെ കർഷകരെ ആദരിക്കും. കാലിക്കറ്റ് ഓട്ടുകമ്പനിയിലെ ബോണസ് തർക്കത്തിന് പരിഹാരം ഫറോക്ക്: ചെറുവണ്ണൂരിലെ കാലിക്കറ്റ് ഒാട്ടുകമ്പനിയിലെ ബോണസ് തർക്കം പരിഹരിച്ചു. കമ്പനി മാനേജ്മെൻറും തൊഴിലാളി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പരിഹാരം കണ്ടത്. ധാരണപ്രകാരം തൊഴിലാളികൾക്ക് ഒമ്പതര ശതമാനം ബോണസ് ലഭിക്കും. 2017ലെ ബോണസ് തർക്ക ചർച്ചയാണ് തിങ്കളാഴ്ച പരിഹാരമായത്. എന്നാൽ, 2016ൽ തൊഴിലാളികൾക്ക് 11 ശതമാനം ബോണസ് ലഭിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ചർച്ചയിൽ കമ്പനി മാനേജ്മെൻറിനെ പ്രതിനിധാനംചെയ്ത് എം.എ. മുഹമ്മദ് റിജോയി, കെ. മുഹമ്മദ് സൽമാൻ, പി. സക്കീർ എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് നീക്കാംപറമ്പത്ത് രത്നാകരൻ, പി. സുബ്രഹ്മണ്യൻ നായർ, ഒ. ഭക്തവത്സലൻ, ശശീധരൻ നാരങ്ങയിൽ, പി. ചന്തുക്കുട്ടി, പി.സി. ബാബു, പി. അഹമ്മദ് കുട്ടി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.