അണിഞ്ഞൊരുങ്ങി കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍

അണിഞ്ഞൊരുങ്ങി കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍ കുറ്റിച്ചിറ: മികവുറ്റ സൗകര്യങ്ങളുമായി അടുത്തയാഴ്ച വിദ്യാർഥികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍. മുന്‍ വിദ്യാഭ്യാസ വര്‍ഷത്തെ വിവിധങ്ങളായ പദ്ധതികളും പ്രവര്‍ത്തനങ്ങളും കൊണ്ട് പ്രദേശത്തുകാരുടെ ജനസമ്മതി നേടാന്‍ സ്‌കൂളിനായിട്ടുണ്ട്. മികവുത്സവം എന്ന പേരില്‍ പ്രദേശത്തുകാരുടെ വര്‍ധിച്ച പങ്കാളിത്തത്തോടെ സംഘടിപ്പിച്ച എല്‍.പി തല വിദ്യാർഥികളുടെ കലാപരിപാടികളും കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷ​െൻറ സഹകരണത്തോടെ സ്ഥാപിച്ച ജൈവപച്ചക്കറി തോട്ടവും ജനശ്രദ്ധ നേടാനിടയാക്കിയിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെയും താലൂക്കുതല എം.ഇ.എസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംശുദ്ധ ജലവിതരണത്തിനായി ടാങ്ക് ശുചീകരിച്ച് പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായിരുന്നു സ്‌കൂള്‍. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കുമൂലം അടച്ചുപൂട്ടാനിരുന്ന സ്‌കൂള്‍ സംരക്ഷണസമിതിയുടെയും പി.ടി.എയുടെയും പ്രാദേശിക മത രാഷ്ട്രീയ സംഘടനകളുടെയും കൂട്ടായ പരിശ്രമത്തി​െൻറ ഫലമായാണ് പ്രദേശത്തെ മികവി​െൻറ കേന്ദ്രമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചത്. ഈ വര്‍ഷം 80 കുട്ടികളാണ് പുതുതായി സ്‌കൂളില്‍ പ്രവേശനം നേടിയത്. പ്രവേശനോത്സവം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. KUNDUGAL1.JPG KUNDUGAL2.JPG പ്രവേശനോത്സവത്തിന് അണിഞ്ഞൊരുങ്ങി കുണ്ടുങ്ങല്‍ ഗവ. യു.പി സ്‌കൂള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.