കോഴിക്കോട്​ നഗരസഭക്ക്​ അംഗീകാരം

കോഴിക്കോട് നഗരസഭക്ക് അംഗീകാരം കോഴിക്കോട്: മികച്ച നഗരസഭക്കുള്ള സംസ്ഥാന സർക്കാറി​െൻറ പുരസ്കാരത്തിന് കോഴിക്കോട് നഗരസഭ അർഹമായി. കുറ്റമറ്റ രീതിയിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന നഗരസഭകൾക്കായി മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. കേരളത്തിലെ കോർപറേഷനുകളെ എക്സലൻസ്, ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം, അപ്രീസിയേഷൻ എന്നീ നാലു ഗണത്തിലാണ് അംഗീകാരത്തിന് പരിഗണിച്ചത്. ഇതിൽ എക്സലൻസ്, ഒന്നാംസ്ഥാനം എന്നീ ഗണത്തിൽ ഒരു കോർപറേഷനും എത്തിയില്ല. കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്കാണ് പരിഗണിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീലിൽനിന്ന് 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഏറ്റുവാങ്ങുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.