ബേപ്പൂർ: ബേപ്പൂർ ബസ്സ്റ്റാൻഡ് ഐ.എൻ.ടി.യു.സി പ്രവർത്തകർ നിർധനരായ വിദ്യാർഥികൾക്ക് . ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. മനാഫ് മൂപ്പൻ, ഇ.പി. സിജാർ, വി. രഞ്ജിത്ത് ബൈജു, എം. അശ്റഫ്, അസ്‌ലം ബന്ന, കെ. ശഫീഖ്, കെ. അൻസീർ, എം. ജഗത്ത്, എൻ. സലീം, ടി. മുസ്തു എന്നിവർ പങ്കെടുത്തു. 'ലീഡർ അനുസ്മരണവും പഠനോപകരണ വിതരണവും' കുറ്റിക്കാട്ടൂർ: കേരളത്തിലെ മുൻ മുഖ്യമന്ത്രിയും പകരം വെക്കാനില്ലാത്ത രാഷ്ട്രീയ നേതാവുമായിരുന്ന കെ. കരുണാകരെൻറ സ്മരണാർഥം രൂപവത്കരിക്കപ്പട്ട 'ലീഡർ' സ്റ്റഡി സെൻറർ പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇന്നിെൻറ രാഷ്ട്രീയത്തിൽ ലീഡറുടെ പ്രസക്തി' വിഷയത്തിൽ സെമിനാറും നിർധനരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറിയും ലീഡർ സ്റ്റഡി സെൻറർ സംസ്ഥാന കമ്മിറ്റി കൺവീനറുമായ അഡ്വ. കെ. പ്രവീൺകുമാർ നിർവഹിച്ചു. നിയോജക മണ്ഡലം കോഒാഡിനേറ്റർ അഡ്വ. ഷമീം പക്സാൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ സുരേന്ദ്രൻ കുറ്റിക്കാട്ടൂർ ലീഡർ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ദിനേഷ് പെരുമണ്ണ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെംബർ എൻ.കെ. മുനീർ, യൂത്ത് ലീഗ് സെക്രട്ടറി മുജീബ് റഹ്മാൻ എടക്കണ്ടി, മധുസൂദനൻ, കീയ്യലത്ത് രാജൻ നായർ, കെ.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 300ലധികം വിദ്യാർഥികൾക്കുള്ള . കൺവീനർ സുരേഷ് മുണ്ടക്കൽ സ്വാഗതവും ഷിജേഷ് പെരിങ്ങളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.