കൊയിലാണ്ടി: നിപ ഭീതി മാസ്കിെൻറ വിൽപനയിൽ വൻ വർധന ഉണ്ടാക്കി. റോഡിലൂടെ നടക്കുന്നവരും കടകളിൽ ജോലി ചെയ്യുന്നവരുമൊക്കെ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുമ്പോഴും മാസ്കില്ലാതെ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് ജനം. മെഡിക്കൽ ഷോപ്പുകളിൽ മാസ്കിന് നല്ല വിൽപനയാണ്. നിപ വൈറസ് ബാധിതരിൽ രോഗം രൂക്ഷമാകുമ്പോഴാണ് രോഗപ്പകർച്ച ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രി ജീവനക്കാരും രോഗിയുമായും നിരീക്ഷണത്തിലുള്ളവരുമായും സമ്പർക്കത്തിൽ ഏർപ്പെടുന്നവരും മാസ്ക് ധരിക്കണം. 'എൻ95 മാസ്കിന് 100 രൂപയാണ് മെഡിക്കൽ ഷോപ്പുകളിലെ വില. എന്നാൽ ഭൂരിഭാഗം ആളുകളും അഞ്ചുരൂപ വിലയുള്ള സാധാരണ മാസ്കുകളാണ് ഉപയോഗിക്കുന്നത്. ഉദ്ദേശിച്ച ഫലം തരുന്നവയല്ല ഇവ. പൊടിപടലങ്ങൾ നീക്കം ചെയ്യുമ്പോഴും സമാനസാഹചര്യങ്ങളിലുമാണ് ഇത്തരം മാസ്കുകൾ സാധാരണ ഉപയോഗിക്കാറ്. വഴിനടക്കുന്നവരും ബസ്യാത്രക്കാരും കടക്കാരും ഓഫിസ് ജീവനക്കാരുമൊക്കെ മാസ്ക് ഉപയോഗിക്കുന്നത് നിപയുടെ സാഹചര്യത്തിൽ കൂടിവരുകയാണ്. മെഡിക്കൽ ഷോപ്പുകളിൽ മരുന്നിനെക്കാൾ ആവശ്യക്കാർ എത്തുന്നത് മാസ്കിനാണ്. വഴിയിൽ, ഉപയോഗിച്ചുകഴിഞ്ഞ് തള്ളിയ മാസ്കുകൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.