യൂത്ത് ലീഗ്​ സമരം നിപ സുരക്ഷ ക്രമീകരണങ്ങളോടുള്ള വെല്ലുവിളി

കോഴിക്കോട്: കോടതി വിചാരണപോലും നിർത്തിെവച്ച ഘട്ടത്തിൽ കേവല രാഷ്ട്രീയ താൽപര്യത്തിന് യൂത്ത്ലീഗ് കോഴിക്കോട് നടത്തിയ 'ജനകീയ വിചാരണ'സമരം നിപ പ്രതിരോധ, സുരക്ഷ ക്രമീകരണങ്ങളോടുള്ള വെല്ലുവിളിയാെണന്ന് സെക്കുലർ യൂത്ത് കോൺഫറൻസ് സംസ്ഥാന പ്രസിഡൻറ് സക്കരിയ എളേറ്റിൽ കുറ്റപ്പെടുത്തി. നിപക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പരിപാടികൾ മാറ്റിെവച്ചും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയും ആരോഗ്യവകുപ്പും ആരോഗ്യപ്രവർത്തകരും നടത്തുന്ന ക്ലേശകരവും ത്യാഗോന്മുഖവുമായ പ്രവർത്തനങ്ങൾക്ക് സഹായവും പിന്തുണയും നൽകുമ്പോൾ അതിനെ തകിടംമറിക്കുന്നതാണ് യൂത്ത്ലീഗ് കമീഷണർ ഒാഫിസിനു മുന്നിൽ ശനിയാഴ്ച നടത്തിയ സമരമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.