ജപ്പാൻ ജ്വരം: ജാഗ്രതപാലിക്കണമെന്ന്​ ആ​രോഗ്യവകുപ്പ്​

കോഴിക്കോട്: ജില്ലയിൽ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തതിനാൽ ആളുകൾ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ്. കൊക്ക്, കന്നുകാലികൾ, പന്നി തുടങ്ങിയവയെ കടിക്കുന്ന ക്യൂലക്സ് മാൻസോനിയ വിഭാഗം കൊതുകുകൾ വഴിയാണ് ജപ്പാൻജ്വരത്തിന് കാരണമാവുന്ന ആർബോവൈറസ് രോഗാണു മനുഷ്യരിൽ പ്രവേശിക്കുന്നതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലയിൽ ജപ്പാൻജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. അഴിയൂരിലെ ഒരു മരണമടക്കം ജപ്പാൻ ജ്വരം ബാധിച്ച മൂന്ന് കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു. കടുത്ത പനി, കഠിനമായ തലവേദന, ഛർദി, അതോടൊപ്പമുള്ള സ്വഭാവവ്യത്യാസങ്ങൾ, അപസ്മാര ലക്ഷണങ്ങൾ, അവയവങ്ങൾക്ക് തളർച്ച, അബോധാവസ്ഥ എന്നിവയാണ് ജപ്പാൻ ജ്വരത്തി​െൻറ പ്രധാന ലക്ഷണങ്ങൾ. ജപ്പാൻ ജ്വരം തടയാനുള്ള മാർഗങ്ങൾ: കൊതുകു നശീകരണവും പരിസര ശുചീകരണവും കൃത്യമായി നടത്തുക. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. കക്കൂസ് ടാങ്ക്, ടാങ്കിൽനിന്നുള്ള വ​െൻറ് പൈപ്പ് എന്നിവ കൊതുകുകൾ പുറത്ത് വരാത്ത വിധം മൂടി വെക്കുക. കന്നുകാലിത്തൊഴുത്ത്, പന്നിവളർത്തൽ ഷെഡ് എന്നിവിടങ്ങളിൽ കൊതുകു മുട്ടയിട്ട് വിരിയുന്ന സാഹചര്യം ഒഴിവാക്കുക. വീടിനടുത്ത് കൊക്കുകൾപോലുള്ള പക്ഷികളുടെ വാസസ്ഥലങ്ങൾ ഉണ്ടെങ്കിൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കുക. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള ലേപനങ്ങൾ, കൊതുകുവല മുതലായവ ഉപയോഗിക്കുക. കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക. കനാലുകൾ, തോടുകൾ, കായൽതീരങ്ങൾ, പായൽ നിറഞ്ഞ കുളങ്ങൾ മുതലായവ ശുചിയാക്കി കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.