പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് കാർഷിക ധനസഹായം നൽകുക, ഉൽപന്ന സംസ്കരണ വിതരണ കേന്ദ്രം ആരംഭിക്കുക, കർഷകർക്ക് യന്ത്രവത്കരണത്തിന് പരിശീലനം നൽകുക തുടങ്ങി കർഷകരുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനാവശ്യമായ വിവിധ പദ്ധതികളോടെ ആവിഷ്കരിച്ച ചെറുവണ്ണൂർ പഞ്ചായത്ത് കിസാൻ വെൽഫെയർ സൊസൈറ്റിയുടെ അംഗത്വ വിതരണം തുടങ്ങി. പഞ്ചായത്തിലെ തലമുതിർന്ന കർഷകനായ പീടികയുള്ളതിൽ നാരായണൻ നമ്പ്യാരിൽനിന്ന് ഷെയർ തുക സംഘം ഖജാൻജി ഇ. ബാലക്കുറുപ്പ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കേളോത്ത്, വി.കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.