കച്ചവടം കുറഞ്ഞു: വഴിയോര​ കച്ചവടക്കാരും ആശങ്കയിൽ

കോഴിക്കോട്: നിപ ഭീതിയിൽ നഗരത്തിൽ തിരക്ക് കുറഞ്ഞതോടെ ആഘോഷ സീസണുകളിൽ സജീവമാകുന്ന വഴിയോര കച്ചവടക്കാരും പ്രതിസന്ധിയിലായി. മിഠായിത്തെരുവിലെ സൺഡേ മാർക്കറ്റ്, പാളയം മാർക്കറ്റ്, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, ബീച്ച്്, മെഡിക്കൽ കോളജ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം വ്യാപാരം കുറഞ്ഞതായി കച്ചവടക്കർ പറയുന്നു. പെരുന്നാൾ അടുത്തതോെട നിരവധി പേരാണ് നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലായി കച്ചവടത്തിനെത്തുന്നത്. പാളയത്ത് ശനിയാഴ്ചയും മിഠായിതെരുവിൽ ഞായറാഴ്ച ദിവസങ്ങളിലുമാണ് വഴിയോര കച്ചവടക്കാർക്ക് കൂടുതൽ കച്ചവടം ലഭിച്ചിരുന്നത്. എന്നാൽ, നിപ ഭീതിമൂലം നഗരത്തിൽ തിരക്കൊഴിഞ്ഞത്് കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങളുടെ കച്ചവടത്തെ വലിയ രീതിയിൽ ബാധിച്ചെന്ന് കച്ചവടക്കാർ പറയുന്നു. പഴങ്ങൾ, പച്ചക്കറി, വിവിധതരം വസ്ത്രങ്ങൾ, ഫാൻസി, ചെരിപ്പ്, കുടകൾ, വാച്ച്, ബെഡ്ഷീറ്റ്്, കളിപ്പാട്ടങ്ങൾ, ബാഗുകൾ തുടങ്ങി നഗരത്തിൽ സജീവമാകുന്ന വ്യാപാരങ്ങളിലെല്ലാം തിരക്ക് കുറവാണ്. പാളയം പരിസരങ്ങളിലുള്ള കച്ചവടങ്ങളിൽ 70 ശതമാനത്തോളം ഇടിവാണ് വന്നതെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ല സെക്രട്ടറി മുഹമ്മദ് ബഷീർ പറഞ്ഞു. നോട്ടുനിരോധനത്തിനുശേഷം തകർന്ന വ്യാപാര മേഖല റമദാൻ തുടങ്ങിയതോടെ സജീവമായി വരുകയായിരുന്നു. അതിനിടെ, നിപ ഭീതി വന്നതോടെ കച്ചവടക്കാരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. സ്കൂൾ തുറക്കാനായതോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻപോലും കാശില്ലാത്ത അവസ്ഥയാണ് പലർക്കുമെന്നും ബഷീർ പറഞ്ഞു. സാധാരണ ദിവസങ്ങളിൽ നടക്കുന്ന കച്ചവടംപോലും പെരുന്നാൾ സീസണായിട്ടും നടന്നില്ലെന്ന് മിഠായിത്തെരുവിലെ വഴിയോര വസ്ത്ര കച്ചവടക്കാരനായ റാഷിദ് പറഞ്ഞു. മേലെ പാളയത്തിലെ സ്കൂൾ ബാഗുകളുടെയും കുടകളുടെയും വഴിയോര വിപണികളിലൊന്നും പതിവ് തിരക്ക് കാണാനില്ല. ബീച്ചിൽ തിരക്ക് കുറഞ്ഞതോടെ ബീച്ച് പരിസരങ്ങളിൽ വൈകുന്നേരങ്ങളിൽ സജീവമാകുന്ന കച്ചവടക്കാരും കഷ്ടത്തിലായി. നഗരത്തിൽ ആയിരത്തിലധികം വഴിയോര കച്ചവടക്കാരാണ് വിവിധ യൂനിയനുകളിലായിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.