പ്രതിരോധ മരുന്ന് വിതരണം: അന്വേഷണ സംഘത്തെ നഗരസഭ ചെയർമാനും കൗൺസിലർമാരും ഉപരോധിച്ചു

മുക്കം: മണാശ്ശേരിയിൽ ഹോമിയോ മരുന്ന് കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തിൽ നഗരസഭ ചെയർമാനും കൗൺസിലർമാരും അന്വേഷണ സംഘത്തെ ഉപരോധിച്ചു. ആരോഗ്യവകുപ്പി​െൻറ നിർദേശപ്രകാരം എത്തിയ ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഹോമിയോപ്പതിക് കേരള (ഐ.എച്ച്.കെ) സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ, ഡോ. പി. ഗോപിനാഥ്, ഡോ. സുരേഷ് എന്നിവരടങ്ങുന്ന സംഘത്തെയാണ് നഗരസഭ ചെയർമാൻ വി. കുഞ്ഞനും കൗൺസിലർമാരായ ചന്ദ്രൻ, പ്രശോഭ് കുമാർ, ശ്രീദേവി എന്നിവരുടെയും നേതൃത്വത്തിൽ ഉപരോധിച്ചത്. അറ്റൻഡറുടെ സസ്െപൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രധിഷേധം. സംഭവത്തിൽ കീഴ്ജീവനക്കാരിയെ ബലിയാടാക്കിയ ഹോമിയോ മെഡിക്കൽ ഓഫിസറുടെ പേരിലാണ് നടപടിയെടുക്കേണ്ടതെന്നായിരുന്നു ആവശ്യം. കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിലവിലുള്ള പനിക്കെതിരെ ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള ഉത്തരവാണ് പ്രശ്നത്തിലേക്ക് വഴിയൊരുക്കിയത് എന്ന് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അഭിപ്രായപ്പെട്ടു. ഡോ. ഉണ്ണികൃഷ്ണൻ ബി. നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവുമായി ചർച്ച നടത്തി. സസ്പെൻഷൻ തിങ്കളാഴ്ച പിൻവലിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.