കിഴക്കൻ പേരാമ്പ്രയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിളയാട്ടു കണ്ടിമുക്കിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ബിഹാർ സ്വദേശിയായ മുഹമ്മദ് അക്രം (33) ഞായറാഴ്ച രാവിലെ പനി ലക്ഷണത്തോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് മലമ്പനി കണ്ടെത്തിയത്. രോഗം ബാധിച്ച അക്രം സ്വദേശത്തേക്ക് മടങ്ങി. തുടർന്ന് ആരോഗ്യ പ്രവർത്തകർ സ്ഥലം സന്ദർശിച്ച് കൂടെ താമസിക്കുന്ന 15 പേരുടെ രക്ത പരിശോധനയും പനി സർവേയും നടത്തി. റാപിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികളിൽ നടത്തിയ മലമ്പനി പരിശോധനയിൽ മറ്റാർക്കും രോഗം പിടിപെട്ടിട്ടില്ലെന്നും മറ്റു തൊഴിലാളികളുടെ രക്ത പരിശോധന ക്യാമ്പ് രാത്രിയിൽ സംഘടിപ്പിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഞായറാഴ്ച വിളയാട്ടുകണ്ടി അങ്ങാടിയും പരിസരവും ശുചീകരിച്ചു. തിങ്കളാഴ്ചയും തുടരും. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷൻ മധു, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്വപ്ന, വി.ഒ. അബ്ദുൽ അസീസ് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.