കോടഞ്ചേരി: നിപ ഭീതിയിൽ ക്രൈസ്തവ വിശ്വാസികളുടെ ഇടയിൽ കരങ്ങളിൽ കുർബാന കൈമാറുന്നതിന് തുടക്കമായി. നിപ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഇറക്കിയ സർക്കുലറിെൻറ ഭാഗമായാണ് രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കുർബാന കരങ്ങളിൽ നൽകിത്തുടങ്ങിയത്. വർഷങ്ങളായി ബലി അർപ്പണത്തിനുശേഷം കുർബാന നാവിൽ കൊടുക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇടക്കാലത്ത് ൈകയിൽ കൊടുക്കുന്ന രീതി ഉണ്ടായിരുന്നെങ്കിലും സാത്താൻ സേവകരുടെ കൈയിൽ ഇത് എത്തുന്നു എന്നറിഞ്ഞതിനെ തുടർന്നാണ് നാവിൽ നൽകാൻ തുടങ്ങിയത്. വിശുദ്ധ കുർബാന സാത്താൻ സേവകരുടെ കൈയിലെത്തിയാൽ 50,000 മുതൽ ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കുമത്രെ. നിപ വൈറസ് പടരുന്നതിന് സാധ്യതയുള്ളതുകൊണ്ടാണ് വീണ്ടും കൈകളിൽ നൽകാൻ തീരുമാനിച്ചത്. കുടുംബ കൂട്ടായ്മകൾ, മാമോദീസ, വീട് വെഞ്ചിരിപ്പ്, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിന് ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. കൂടാതെ പുല്ലൂരാംപാറ ബഥാനിയ, ഈങ്ങാപ്പുഴ വിൻസെൻഷ്യൽ ധ്യാന കേന്ദ്രം, കുളത്തുവയൽ ധ്യാനകേന്ദ്രം എന്നിവയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തി വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.